നമസ്കാരം.... മിണ്ട്യാ വിഷനിലേക്ക് സ്വാഗതം....ഞാന്‍ തംബുരു... പ്രധാന വാര്‍ത്തകളിലേക്ക്...
ആദ്യമായി , കുപ്രസിദ്ധ മോഷ്ടാവ് തെണ്ടി ചോറിനെ പൂനെയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു... അതിഗൂഢമായ നീക്കത്തിലൂടെ കേരള പോലീസിന്റെയും പൂനെ പോലീസിന്റെയും സംയുക്ത ഇടപെടലിലൂടെയാണ് തെണ്ടി ചോര്‍ അറസ്ടിലായിരിക്കുന്നത്.....തെണ് ടിയെ കേരളത്തിലേക്ക് വിമാനമാര്‍ഗം കൊണ്ട് വരും എന്നാണു റിപ്പോര്‍ട്ട്....വിശദ വിവരങ്ങളുമായി കിട്ടന്‍ നമ്മോടു ചേരുന്നു ...
''കിട്ടന്‍ , എന്തൊക്കെയാണ് വിവരണങ്ങള്‍...?''
''തംബുരു, തെണ്ടി ചോറിനെ വഹിച്ചു കൊണ്ടുള്ള വിലാപയാത്ര , ക്ഷമിക്കണം കേരള പോലീസിന്റെ യാത്ര പുറപ്പെട്ടു കഴിഞ്ഞു....മുംബായില്‍ നിന്നും പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിലാണ് യാത്ര ... എയര്‍ ഇന്ത്യ വിമാനത്തില്‍ ആയതു കൊണ്ട് തെണ്ടി ചോറിനു അങ്ങനെ തന്നെ വേണം എന്നാണു ദോഷൈകദൃക്കുകള്‍ പറയുന്നത്....ഏകദേശം പത്തു മണിയോടെ തിരുവനന്തപുരത്തു എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു....തംബുരു ''
''തെണ്ടി ചോറിനെ വിലങ്ങണിയിച്ചിട്ടുണ്ടോ , മുഖം മൂടി ധരിപ്പിച്ചിട്ടുണ്ടോ അങ്ങനെ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ? ....കിട്ടന്‍''
''തംബുരു, അതിനെ കുറിച്ച് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല...കാരണം മുംബായിലെ നമ്മുടെ റിപ്പോര്‍ട്ടര്‍ ആ നേരത്ത് മൂത്രമൊഴിക്കാന്‍ പോയത് കാരണം ആ കാര്യങ്ങള്‍ അറിവായിട്ടില്ല....തംബുരു ''
''വിമാനം ഇപ്പൊ എവിടെ എത്തി കാണും...കിട്ടന്‍''
തംബുരു, വിമാനം ഇപ്പൊ മംഗലാപുരത്തിനടുത്തുള്ള ഒരു റെയില്‍വെ കോളനിക്ക് മുകളിലൂടെ പറക്കുന്നതായാണ് ഇപ്പോള്‍ കിട്ടുന്ന വിവരം..കോളനിയിലെ പെയിന്റടിക്കാരന്‍ രാജപ്പന്‍ ആണ് ഈ വിവരം നമ്മളെ അറിയിക്കുന്നത് ..തംബുരു ''
''കിട്ടന്‍, ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന വിമാനം തെണ്ടി ചോര്‍ മോഷ്ടിക്കാനുള്ള സാധ്യത വല്ലതും ഉണ്ടോ?''
''അങ്ങനെ ഒരു സാധ്യത ഇല്ലാതില്ല.....പോലീസ് തെണ്ടിയോടു ഇതിനെ കുറിച്ച് ചോദിച്ചതായി അറിയുന്നു.....എയര്‍ ഇന്ത്യ ആയതു കൊണ്ട് തെണ്ടി ചോറിനു അത്രയ്ക്ക് താല്‍പര്യമില്ലെന്നാണ് കമ്മീഷണര്‍ നമ്മളോട് പറഞ്ഞതെന്ന് മുംബൈ റിപ്പോര്ടര്‍ അറിയിക്കുന്നു.....''
''കിട്ടനിലേക്ക് മടങ്ങി വരാം.....ഇപ്പോള്‍ തെണ്ടി ചോരിനെയും വഹിച്ചു കൊണ്ട് വരുന്ന പ്രത്യേക വിമാനത്തിന്റെ അകത്തു നിന്നും ഉള്ള ദൃശ്യങ്ങള്‍ ലഭ്യമായിരിക്കുന്നു.....ഉറക്കം തൂങ്ങുന്ന രണ്ടു പോലീസുകാര്‍ക്കിടയില്‍ തെണ്ടി ചോര്‍ അതി മനോഹരമായി പുഞ്ചിരിക്കുന്ന ദൃശ്യം ഇപ്പോള്‍ നമുക്ക് കാണാം ....അദ്ദേഹം എന്തോ ആലോചനയില്‍ ആണ്....അന്ന് മോഷണതിനിടെ ക്യാമറയില്‍ പതിഞ്ഞ പോലെ തന്നെയാണ് അദ്ധേഹത്തിന്റെ മുഖം ഇപ്പോഴും.... അതി സുന്ദരനായ അദ്ദേഹം ഇന്നലെയാണ് പൂനെ അറസ്റ്റിലായത്....ഇപ്പോള്‍ അദ്ദേഹം എയര്‍ ഹോസ്ടസിന്റെ കയ്യില്‍ നിന്നും എന്തോ വാങ്ങിക്കുടിക്കുകയാണ്..... അവരോടു സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം എന്തോ കണ്ണിറുക്കി കാണിച്ചു..... അത് കണ്ട എയര്‍ ഹോസ്റാസ് നാണിച്ചു തല കുനിച്ചു മന്ദം മന്ദം നീങ്ങുന്നു....''
''കിട്ടന്‍ , വിമാനം ഇപ്പോള്‍ എവിടെയെത്തി? ''
''തംബുരു , വിമാനത്തിനകത്തെ ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടിരുന്നപ്പോള്‍ വിമാനം തൃശൂര്‍ ജില്ലയില്‍ കൂടി കടന്നു പോകുകയായിരുന്നു..ചാലക്കുടി ബീവറെജിനു മുന്നില്‍ ക്യൂ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ നമ്മളെ വിളിച്ചു അറിയിച്ചതാണ് ഈ കാര്യം......ഇപ്പോള്‍ കോട്ടയം ജില്ലയിലൂടെയാണ് വിമാനം പറക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു.....തംബുരു ''
''കിട്ടന്‍ , ഇവിടെ എത്തിയാല്‍ എങ്ങോട്ടാണ് തെണ്ടി ചോറിനെ കൊണ്ട് പോവുക?''
''തംബുരു , കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്ടഡിയില്‍ വാങ്ങും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട് ...അതിനു ശേഷം കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ തിരുവനന്തപുരത്തെ ശാഘയിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ രണ്ടു ദിവസം ചികിത്സയുണ്ട്...അത് കഴിഞ്ഞാല്‍ മോഷണം നടത്തിയ വീട്ടിലേക്കു കൊണ്ട് പോകും....അന്നത്തെ മോഷണത്തിനിടക്ക് ഗൃഹനാഥനെ കണ്ടു പരിചയപ്പെടാന്‍ കഴിഞ്ഞില്ലെന്നും അതിനു അവസരമൊരുക്കണം എന്നുമുള്ള ചോറിന്റെ അപേക്ഷയെ മുന്‍ നിര്‍ത്തിയാണിത് ...തംബുരു ''
''ശരി.... വിമാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ''
തംബുരു, ഇത് മുപ്പത്തി മൂന്നു വര്ഷം മുമ്പ് അതായത് ആയിരത്തി തൊള്ളായിരത്തി എണ്പതില്‍ ആണ് എയര്‍ ഇന്ത്യ ഇത് വാങ്ങിയത്.... വിമാനം നല്ല കണ്ടീഷനില്‍ തന്നെ ആണെന്നാണ് പറയപ്പെടുന്നത് ...
ഇതാ വിമാനം എത്തിയിരിക്കുന്നു...ഇനി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ കാത്തിരുന്ന കാഴ്ച കാണാവുന്നതാണ്...റിപ്പോര്‍ട്ടിം ഗ് കഴിഞ്ഞാല്‍ എല്ലാ ചാനലിലെയും റിപ്പോര്ട്ടര്മാര്ക്കുമായുള് ള
ഓക്സിജന്‍ മാസ്ക് തുടങ്ങിയുള്ള ശ്വസന സംവിധാന കേന്ദ്രങ്ങള്‍
എയര്‍പ്പോര്‍ട്ടില്‍ തയ്യാറാക്കി കഴിഞ്ഞു....'' ( അയാളുടെ ശബ്ദ
ഉച്ചത്തിലാവുകയും ശ്വാസം പോലും എടുക്കാന്‍ കഴിയാത്ത വിധം വേഗത്തില്‍
മൈക്കിലൂടെ തെണ്ടി ചോറിന്റെ വിവരങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയും
ചെയ്യുന്നു )
ഗള്‍ഫില്‍ നിന്നും മുംബയ് വഴി ഇതേ വിമാനത്തില്‍ ഇറങ്ങിയ ഒരു പ്രവാസി ഭാര്യയോടു ഫോണില്‍ : ''എടീ വിമാനം വഴി തെറ്റി ആലപ്പുഴ പുന്നമടക്കായലിന്റെ പരിസരത്ത് വള്ളം കളി ഉള്ളിടത്താണ് ആണ് ഇറക്കിയിരിക്കുന്നതെന്ന് തോന്നുന്നു.....എനിക്ക് ചുറ്റും നിര്‍ത്താതെ വള്ളംകളിയുടെ കമന്ററി കേള്‍ക്കുന്നുണ്ട്.....''
''ചേട്ടാ...അത് കമന്ടറിയല്ല ... തെണ്ടി ചോറിനെ കൊണ്ട് വന്നതാ..... ചേട്ടനെ ഞാന്‍ ടി വി യില്‍ കാണുന്നുണ്ട്.... അങ്ങോട്ട് മാറി നിന്നെ മനുഷ്യാ ഞാന്‍ ആ തെണ്ടിയെ ഒന്ന് കണ്ടോട്ടെ.....''
ഇതേ സമയം എല്ലാ ചാനലുകളും ഒരേ ബ്രെയ്കിംഗ് ന്യൂസ് കാണിക്കുന്നു
'' തെണ്ടി ചോറിനെ പിടികൂടി കൊണ്ട് വന്ന വാര്‍ത്തകള്‍ മുഴുവന്‍ നിങ്ങളിലേക്ക് ആദ്യം എത്തിച്ചത് ഞങ്ങളുടെ ചാനല്‍ ആണ്....''
ഇനി ഒരു ഇടവേള.....ഇടവേളയ്ക്കു ശേഷം തെണ്ടി ചോര്‍ ആര്, യെന്ത്, യെപ്പോ, യെങ്ങനെ, എന്തൂട്ട് .... ചര്‍ച്ച .....കാത്തിരിക്കുക
( ഇന്ന് രാവിലത്തെ വാര്‍ത്താ ചാനലുകളുടെ തിടുക്കം കണ്ടപ്പോള്‍ ഒബാമയോ മറ്റോ ആണ് വരുന്നതെന്നാണ് വിചാരിച്ചത്....പക്ഷെ അതൊരു കള്ളനെ കൊണ്ട് വന്നതായിരുന്നു ....ഒരു കുഞ്ഞു കേരളത്തിന് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വാര്‍ത്താ ചാനലുകള്‍... അവരുടെ കിടമത്സരവും റേറ്റിങ്ങിനു വേണ്ടി എന്തും കാട്ടികൂട്ടുന്നത് കണ്ടു സഹി കേട്ട ഒരു പാവം മലയാളി ...സുജിത്ത് )
ആദ്യമായി , കുപ്രസിദ്ധ മോഷ്ടാവ് തെണ്ടി ചോറിനെ പൂനെയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു... അതിഗൂഢമായ നീക്കത്തിലൂടെ കേരള പോലീസിന്റെയും പൂനെ പോലീസിന്റെയും സംയുക്ത ഇടപെടലിലൂടെയാണ് തെണ്ടി ചോര്‍ അറസ്ടിലായിരിക്കുന്നത്.....തെണ്
''കിട്ടന്‍ , എന്തൊക്കെയാണ് വിവരണങ്ങള്‍...?''
''തംബുരു, തെണ്ടി ചോറിനെ വഹിച്ചു കൊണ്ടുള്ള വിലാപയാത്ര , ക്ഷമിക്കണം കേരള പോലീസിന്റെ യാത്ര പുറപ്പെട്ടു കഴിഞ്ഞു....മുംബായില്‍ നിന്നും പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിലാണ് യാത്ര ... എയര്‍ ഇന്ത്യ വിമാനത്തില്‍ ആയതു കൊണ്ട് തെണ്ടി ചോറിനു അങ്ങനെ തന്നെ വേണം എന്നാണു ദോഷൈകദൃക്കുകള്‍ പറയുന്നത്....ഏകദേശം പത്തു മണിയോടെ തിരുവനന്തപുരത്തു എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു....തംബുരു ''
''തെണ്ടി ചോറിനെ വിലങ്ങണിയിച്ചിട്ടുണ്ടോ , മുഖം മൂടി ധരിപ്പിച്ചിട്ടുണ്ടോ അങ്ങനെ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ? ....കിട്ടന്‍''
''തംബുരു, അതിനെ കുറിച്ച് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല...കാരണം മുംബായിലെ നമ്മുടെ റിപ്പോര്‍ട്ടര്‍ ആ നേരത്ത് മൂത്രമൊഴിക്കാന്‍ പോയത് കാരണം ആ കാര്യങ്ങള്‍ അറിവായിട്ടില്ല....തംബുരു ''
''വിമാനം ഇപ്പൊ എവിടെ എത്തി കാണും...കിട്ടന്‍''
തംബുരു, വിമാനം ഇപ്പൊ മംഗലാപുരത്തിനടുത്തുള്ള ഒരു റെയില്‍വെ കോളനിക്ക് മുകളിലൂടെ പറക്കുന്നതായാണ് ഇപ്പോള്‍ കിട്ടുന്ന വിവരം..കോളനിയിലെ പെയിന്റടിക്കാരന്‍ രാജപ്പന്‍ ആണ് ഈ വിവരം നമ്മളെ അറിയിക്കുന്നത് ..തംബുരു ''
''കിട്ടന്‍, ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന വിമാനം തെണ്ടി ചോര്‍ മോഷ്ടിക്കാനുള്ള സാധ്യത വല്ലതും ഉണ്ടോ?''
''അങ്ങനെ ഒരു സാധ്യത ഇല്ലാതില്ല.....പോലീസ് തെണ്ടിയോടു ഇതിനെ കുറിച്ച് ചോദിച്ചതായി അറിയുന്നു.....എയര്‍ ഇന്ത്യ ആയതു കൊണ്ട് തെണ്ടി ചോറിനു അത്രയ്ക്ക് താല്‍പര്യമില്ലെന്നാണ് കമ്മീഷണര്‍ നമ്മളോട് പറഞ്ഞതെന്ന് മുംബൈ റിപ്പോര്ടര്‍ അറിയിക്കുന്നു.....''
''കിട്ടനിലേക്ക് മടങ്ങി വരാം.....ഇപ്പോള്‍ തെണ്ടി ചോരിനെയും വഹിച്ചു കൊണ്ട് വരുന്ന പ്രത്യേക വിമാനത്തിന്റെ അകത്തു നിന്നും ഉള്ള ദൃശ്യങ്ങള്‍ ലഭ്യമായിരിക്കുന്നു.....ഉറക്കം തൂങ്ങുന്ന രണ്ടു പോലീസുകാര്‍ക്കിടയില്‍ തെണ്ടി ചോര്‍ അതി മനോഹരമായി പുഞ്ചിരിക്കുന്ന ദൃശ്യം ഇപ്പോള്‍ നമുക്ക് കാണാം ....അദ്ദേഹം എന്തോ ആലോചനയില്‍ ആണ്....അന്ന് മോഷണതിനിടെ ക്യാമറയില്‍ പതിഞ്ഞ പോലെ തന്നെയാണ് അദ്ധേഹത്തിന്റെ മുഖം ഇപ്പോഴും.... അതി സുന്ദരനായ അദ്ദേഹം ഇന്നലെയാണ് പൂനെ അറസ്റ്റിലായത്....ഇപ്പോള്‍ അദ്ദേഹം എയര്‍ ഹോസ്ടസിന്റെ കയ്യില്‍ നിന്നും എന്തോ വാങ്ങിക്കുടിക്കുകയാണ്..... അവരോടു സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം എന്തോ കണ്ണിറുക്കി കാണിച്ചു..... അത് കണ്ട എയര്‍ ഹോസ്റാസ് നാണിച്ചു തല കുനിച്ചു മന്ദം മന്ദം നീങ്ങുന്നു....''
''കിട്ടന്‍ , വിമാനം ഇപ്പോള്‍ എവിടെയെത്തി? ''
''തംബുരു , വിമാനത്തിനകത്തെ ദൃശ്യങ്ങള്‍ കാണിച്ചു കൊണ്ടിരുന്നപ്പോള്‍ വിമാനം തൃശൂര്‍ ജില്ലയില്‍ കൂടി കടന്നു പോകുകയായിരുന്നു..ചാലക്കുടി ബീവറെജിനു മുന്നില്‍ ക്യൂ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ നമ്മളെ വിളിച്ചു അറിയിച്ചതാണ് ഈ കാര്യം......ഇപ്പോള്‍ കോട്ടയം ജില്ലയിലൂടെയാണ് വിമാനം പറക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു.....തംബുരു ''
''കിട്ടന്‍ , ഇവിടെ എത്തിയാല്‍ എങ്ങോട്ടാണ് തെണ്ടി ചോറിനെ കൊണ്ട് പോവുക?''
''തംബുരു , കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്ടഡിയില്‍ വാങ്ങും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട് ...അതിനു ശേഷം കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ തിരുവനന്തപുരത്തെ ശാഘയിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ രണ്ടു ദിവസം ചികിത്സയുണ്ട്...അത് കഴിഞ്ഞാല്‍ മോഷണം നടത്തിയ വീട്ടിലേക്കു കൊണ്ട് പോകും....അന്നത്തെ മോഷണത്തിനിടക്ക് ഗൃഹനാഥനെ കണ്ടു പരിചയപ്പെടാന്‍ കഴിഞ്ഞില്ലെന്നും അതിനു അവസരമൊരുക്കണം എന്നുമുള്ള ചോറിന്റെ അപേക്ഷയെ മുന്‍ നിര്‍ത്തിയാണിത് ...തംബുരു ''
''ശരി.... വിമാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ''
തംബുരു, ഇത് മുപ്പത്തി മൂന്നു വര്ഷം മുമ്പ് അതായത് ആയിരത്തി തൊള്ളായിരത്തി എണ്പതില്‍ ആണ് എയര്‍ ഇന്ത്യ ഇത് വാങ്ങിയത്.... വിമാനം നല്ല കണ്ടീഷനില്‍ തന്നെ ആണെന്നാണ് പറയപ്പെടുന്നത് ...
ഇതാ വിമാനം എത്തിയിരിക്കുന്നു...ഇനി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ കാത്തിരുന്ന കാഴ്ച കാണാവുന്നതാണ്...റിപ്പോര്‍ട്ടിം
ഗള്‍ഫില്‍ നിന്നും മുംബയ് വഴി ഇതേ വിമാനത്തില്‍ ഇറങ്ങിയ ഒരു പ്രവാസി ഭാര്യയോടു ഫോണില്‍ : ''എടീ വിമാനം വഴി തെറ്റി ആലപ്പുഴ പുന്നമടക്കായലിന്റെ പരിസരത്ത് വള്ളം കളി ഉള്ളിടത്താണ് ആണ് ഇറക്കിയിരിക്കുന്നതെന്ന് തോന്നുന്നു.....എനിക്ക് ചുറ്റും നിര്‍ത്താതെ വള്ളംകളിയുടെ കമന്ററി കേള്‍ക്കുന്നുണ്ട്.....''
''ചേട്ടാ...അത് കമന്ടറിയല്ല ... തെണ്ടി ചോറിനെ കൊണ്ട് വന്നതാ..... ചേട്ടനെ ഞാന്‍ ടി വി യില്‍ കാണുന്നുണ്ട്.... അങ്ങോട്ട് മാറി നിന്നെ മനുഷ്യാ ഞാന്‍ ആ തെണ്ടിയെ ഒന്ന് കണ്ടോട്ടെ.....''
ഇതേ സമയം എല്ലാ ചാനലുകളും ഒരേ ബ്രെയ്കിംഗ് ന്യൂസ് കാണിക്കുന്നു
'' തെണ്ടി ചോറിനെ പിടികൂടി കൊണ്ട് വന്ന വാര്‍ത്തകള്‍ മുഴുവന്‍ നിങ്ങളിലേക്ക് ആദ്യം എത്തിച്ചത് ഞങ്ങളുടെ ചാനല്‍ ആണ്....''
ഇനി ഒരു ഇടവേള.....ഇടവേളയ്ക്കു ശേഷം തെണ്ടി ചോര്‍ ആര്, യെന്ത്, യെപ്പോ, യെങ്ങനെ, എന്തൂട്ട് .... ചര്‍ച്ച .....കാത്തിരിക്കുക
( ഇന്ന് രാവിലത്തെ വാര്‍ത്താ ചാനലുകളുടെ തിടുക്കം കണ്ടപ്പോള്‍ ഒബാമയോ മറ്റോ ആണ് വരുന്നതെന്നാണ് വിചാരിച്ചത്....പക്ഷെ അതൊരു കള്ളനെ കൊണ്ട് വന്നതായിരുന്നു ....ഒരു കുഞ്ഞു കേരളത്തിന് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വാര്‍ത്താ ചാനലുകള്‍... അവരുടെ കിടമത്സരവും റേറ്റിങ്ങിനു വേണ്ടി എന്തും കാട്ടികൂട്ടുന്നത് കണ്ടു സഹി കേട്ട ഒരു പാവം മലയാളി ...സുജിത്ത് )
0 comments:
Post a Comment