എം ബാലമുരളീ കൃഷ്ണ സാറിന് ജന്മദിനാശംസകള്‍
ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ സംഗീതജ്ഞന്‍.
കര്‍ണ്ണാടക സംഗീതജ്ഞന്‍ , വിവിധ സംഗീതോപകരണ വിദ്വാന്‍ , പിന്നണി ഗായകന്‍ , അഭിനേതാവ് , വാഗ്വേയകാരന്‍, രാഗോപജ്ഞാതാവ് , സംഗീത സംവിധായകന്‍ തുടങ്ങി അദ്ധേഹത്തിന്റെ വിശേഷണങ്ങള്‍ ഒട്ടനവധിയാണ്. സംഗീതത്തില്‍ ജനിച്ച് സംഗീതത്തില്‍ വളര്‍ന്ന് സംഗീതത്തില്‍ തന്നെ ജീവിക്കുന്ന അദ്ദേഹം സ്വജീവിതം തന്നെ സംഗീതത്തിനു സമര്‍പ്പിച്ചിരിക്കുന്ന അത്യപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒന്നാണ്.
നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം അച്ഛന്റെ തണലില്‍ ആണ് വളര്‍ന്നത്. മികച്ച ഗുരുവിന്റെ കീഴില്‍ സംഗീതാഭ്യസനം തുടങ്ങിയ അദ്ദേഹം എട്ടാം വയസ്സില്‍ തന്നെ ഒരു ദീര്‍ഘസമയ കച്ചേരി നടത്തി വിസ്മയമായി... അവിടെ തുടങ്ങിയ സംഗീതഗംഗ ഇന്നും ഒഴുകുന്നു.. സംഗീത രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.
എഴുപത്തി രണ്ടു മേളകര്‍ത്താരാഗങ്ങളും യൌവ്വന കാലത്ത് തന്നെ ഹൃദിസ്ഥമാക്കിയ ബാലമുരളി പിന്നീട് അതിലെല്ലാം കീര്‍ത്തനങ്ങളും രചിച്ചു. അതിനു പുറകെ പ്രശസ്തങ്ങളും അല്ലാത്തതുമായ ജന്യ രാഗങ്ങളില്‍ കൃതികള്‍ രചിച്ചു. അപ്രശസ്തങ്ങളായ പല രാഗങ്ങളും കച്ചേരികളില്‍ പാടിയും ശിഷ്യഗണങ്ങളിലൂടെയും ജനപ്രിയമാക്കി.. സംഗീത സംവിധായകനായി.. നടനായി... ഇന്നത്തെ പ്രമുഖരില്‍ പലരും അദ്ധേഹത്തിന്റെ ശിഷ്യന്മാരാണ്... വായ്പ്പാട്ടിന് പുറമേ വയോളയിലും മൃദംഗത്തിലും ഗഞ്ചിറയിലും പ്രാവീണ്യം നേടി... പണ്ഡിറ്റ് ഭീം സെന്‍ ജോഷിയുടെയും ഹരിപ്രസാദ് ചൌരസ്യയുടെയും ഒപ്പം സംഗീത പരിപാടികള്‍ നടത്തി...ലോകമെമ്പാടും ഇരുപത്തി അയ്യായിരത്തില്‍ കൂടുതല്‍ കച്ചേരികള്‍ നടത്തിയ അദ്ദേഹമാണ് അന്നമാചാര്യ കൃതികള്‍ പ്രശസ്തിയില്‍ കൊണ്ട് വന്നത്..
ഒരു സംഗീത ശാസ്ത്രജ്ഞന്‍ കൂടിയായ ബാലമുരളീ കൃഷ്ണ ഏതാനും രാഗങ്ങള്‍ കണ്ടു പിടിക്കുക കൂടി ചെയ്തിട്ടുണ്ട്. രോഹിണി , മഹതി , ലവംഗി , സിദ്ധി , സുമുഖം , സര്‍വശ്രീ , ഒംകാരി , ഗണപതി തുടങ്ങിയ രാഗങ്ങള്‍ അദ്ദേഹം കണ്ടു പിടിച്ചതാണ് .. ഇതില്‍ തന്നെ മഹതി , ലവംഗി , സിദ്ധി ,സുമുഖം എന്നീ രാഗങ്ങള്‍ക്ക് നാല് സ്വരങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതിലേറെ അത്ഭുതം സര്‍വശ്രീ , ഒംകാരി , ഗണപതി എന്നീ രാഗങ്ങള്‍ക്ക് വെറും മൂന്നു സ്വരങ്ങളും !! അദ്ധേഹത്തിന്റെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കഴിവുകളും എത്ര മാത്രം ഉണ്ടെന്ന് ഇതിലൂടെ തന്നെ മനസ്സിലാക്കാം.
പുതുമകളെ എന്നും ശ്രദ്ധിക്കാറുള്ള രവീന്ദ്രന്‍ മാസ്റ്റര്‍ കിഴക്കുണരും പക്ഷി എന്ന തന്റെ ചിത്രത്തിലെ അരുണകിരണമണിയും എന്ന ഗാനം ബാലമുരളീകൃഷ്ണ കണ്ടു പിടിച്ച ലവംഗി എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.. മാസ്റ്ററുടെ തന്നെ ഭരതം എന്ന ചിത്രത്തില്‍ ഒന്നിലധികം ഗാനങ്ങള്‍ ബാലമുരളീകൃഷ്ണ പാടിയിട്ടുമുണ്ട്..
വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ധേഹത്തെ അനേകം രാജ്യാന്തര അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്..മികച്ച പിന്നണിഗായകനും മികച്ച സംഗീത സംവിധായകനും ഉള്ള നാഷണല്‍ അവാര്‍ഡ് നേടിയ അപൂര്‍വ്വതയും ഇദ്ദേഹത്തിന്റെ പേരിലുണ്ട് .. ഫ്രഞ്ച് സര്‍ക്കാര്‍ അദ്ധേഹത്തെ ഷെവലിയര്‍ പുരസ്കാരം നല്‍കി ആദരിച്ചു ..രാജ്യം അദ്ധേഹത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു... ഈ സംഗീത യാത്ര ഇനിയും തുടരട്ടെ ...ഈ മഹാനുഭാവനെ നമിച്ചു കൊണ്ട് , ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട് രവീന്ദ്ര സംഗീതം അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നു

0 comments:
Post a Comment