Pages

Friday, May 10, 2013

രവീന്ദ്രൻ മാഷിന്റെ സംഗീതം

രവീന്ദ്രൻ മാഷിന്റെ സംഗീതം എന്നും എവിടെയും എല്ലാവരിലും നിറഞ്ഞു നിൽക്കുന്നു ... ഇനിയും നമ്മൾ കേൾക്കാത്ത രവീന്ദ്ര സംഗീതം ബാക്കിയുണ്ട് ... പുതിയ തലമുറയിലെ സംഗീത താൽപര്യമുള്ളവരെ മാഷിന്റെ പാട്ട് പരിചയപ്പെടുത്തുമ്പോൾ അവർ അത്ഭുതപ്പെടാറുണ്ട് ... വർഷങ്ങളായി മാഷിന്റെ ആരാധകരായ നമ്മൾ പോലും ഇനിയും മാഷിന്റെ പല പാട്ടുകളും കേൾക്കാൻ ഉണ്ട് ... അങ്ങനെയുള്ളപ്പോൾ മാഷിന്റെയടക്കം നല്ല സംഗീതം പുതു തലമുറയിലേക്കു പരിചയപ്പെടുത്തേണ്ട കടമ നമ്മൾക്കുണ്ട് ... ഇവിടെ പാട്ടുകളും സംഗീത വിശേഷങ്ങളും പങ്കു വക്കൂ ... നമുക്ക് നല്ല ഒരു ലോകം തീർക്കാം ... ഇതുവരെ കേൾക്കാത്ത ഗാനങ്ങൾ ഇവിടെ ആവശ്യപ്പെട്ടാൽ മതി ... ഒരുപാട് കളക്ഷനുകൾ ഉള്ള കൂട്ടുകാർ ഇവിടെയുണ്ട് ... സംശയങ്ങൾ തീർക്കാനും നമുക്ക് കൂട്ടുകാരോട് കൂടാം .... നല്ല സംഗീതം നിറയട്ടെ...

1 comments:

  1. അതായിരുന്നു സംഗീതം!

    രവീന്ദ്രൻ മാസ്റ്റർ. പുതിയ തലമുറ പോലും അത്ഭുതത്തോടെ കേട്ടിരിക്കുന്ന ഗാനങ്ങൾ.

    അദ്ദേഹത്തിന് ശേഷം ഇവിടെ ഗാനങ്ങളുണ്ടായോ എന്ന് പോലും സംശയം. :(

    ReplyDelete