Pages

Thursday, August 15, 2013

സ്കൂളില്‍ നിന്നും ഒരേട്‌

അമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ തന്നെയായിരുന്നു എന്റെ ഒന്നു മുതല്‍ നാല് വരെ പഠനം. അമ്മ അവിടെ തന്നെ ഉണ്ടായിരുന്നത് കൊണ്ട്  എന്റെ മേല്‍ ആവശ്യത്തിനു നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്ത് ചെയ്താലും  ചാരപ്പണി വശമാക്കിയ കുറെ പിള്ളാരും ചില ടീച്ചര്‍മാരും അത് അമ്മയുടെ അടുത്തെത്തിക്കും. വലിയ പ്രശ്നം ഒന്നുമല്ലെങ്കില്‍ അമ്മ അതൊന്നും കാര്യമാക്കാറില്ല. അച്ഛന്‍ പഠിപ്പിച്ചിരുന്നത് വേറെ സ്കൂളിലാണ്. തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികളും എന്റെ സ്കൂളില്‍ തന്നെ ആയിരുന്നു. വൈകുന്നേരങ്ങളിലെ അച്ചന്മാരുടെ സഭയില്‍ ചിലപ്പോള്‍  ഏതെങ്കിലും പിള്ളാര് മുഖാന്തിരം എന്റെ ചെയ്തികള്‍ എത്തിയാല്‍ പിന്നെ പറയേണ്ട. ചൂരല്‍ ,കരിവള്ളി, പേരവടി  തുടങ്ങി ചൂല്‍ വരെ അച്ഛന്റെ കൈ കൊണ്ട് എന്നെ  തലോടി പോകാറുണ്ട്. അങ്ങനെ കിട്ടിയ കുറെ എണ്ണത്തില്‍ രണ്ടെണ്ണത്തിനെ പറ്റി പറഞ്ഞു അമ്മ ഇപ്പോഴും കളിയാക്കാറുണ്ട്.

ക്ലാസില്‍ ടീച്ചര്‍ ഇല്ലാത്തപ്പോള്‍ വര്‍ത്തമാനം പറഞ്ഞവരുടെ പേര് ലീഡര്‍ എഴുതി വച്ച് പിന്നീട് ടീച്ചര്‍ വരുമ്പോള്‍ കൊടുത്ത് അര്‍ഹരായവര്‍ക്ക്  അടി വാങ്ങിച്ചു കൊടുക്കുന്ന പതിവുണ്ടല്ലോ. മണികണ്ഠന്‍ എന്ന തൊട്ടപ്പുറത്തെ വീട്ടിലെ എന്റെ ആദ്യ കൂട്ടുകാരന്‍ ആയിരുന്നു രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്  ലീഡര്‍. ഞാന്‍ സെക്കന്റ്‌ ലീഡറും. മിക്ക ദിവസവും ഉച്ചക്ക് ഹാജര്‍ എടുത്തുകഴിഞ്ഞാല്‍ ടീച്ചര്‍ ബില്ലെഴുതാനും മറ്റും കുറെ നേരം ഓഫീസില്‍ പോയിരിക്കും. പിന്നെ ക്ലാസ് വിടാറാകുമ്പോഴാണ് വരുന്നത്. അതുവരെ ഞാനും മണികണ്ഠനും കൂടി മിണ്ടുന്നവരുടെ പേരെഴുതി വക്കും. പെണ്‍കുട്ടികള്‍ പരമാവധി ഒരു അഞ്ച് മിനിറ്റൊക്കെ മിണ്ടാതിരിക്കും . അതില്‍ കൂടുതല്‍ അവര്‍ക്ക് പറ്റില്ല. തൊട്ടപ്പുറത്തിരിക്കുന്ന കുട്ടിയുടെ കാതിലേക്ക് അവര്‍ ചായും . എന്തെങ്കിലും ഒരു അനക്കം കണ്ടാല്‍ അപ്പോള്‍ തന്നെ പേരെഴുതി വക്കും ഞങ്ങള്‍ . അതില്‍ വേറെ ഒരു കാര്യം കൂടി ഉണ്ട്. കളിക്കുമ്പോഴും മറ്റും ഞങ്ങളെ തോല്‍പ്പിക്കുകയോ ഞങ്ങളുമായി വഴക്കുണ്ടാക്കുകയോ അടിക്കുകയോ ഒക്കെ ചെയ്യുന്നവര്‍ക്ക് പണികൊടുക്കാനും ഉള്ള അവസരം കൂടിയാണ് ഞങ്ങള്‍ക്കിത്‌. അങ്ങനെയുള്ളവന്മാരുടെ പേരുകള്‍ ഞങ്ങള്‍ ഈ വര്‍ത്തമാനം പറഞ്ഞവരുടെ ലിസ്റ്റില്‍ തിരുകിക്കയറ്റും. മറുചോദ്യങ്ങള്‍ ഒന്നും വരാത്ത രീതിയിലാണ് ടീച്ചറുടെ അടി. അതുകൊണ്ട് പിടിക്കപ്പെടില്ല. ഞങ്ങള്‍ക്ക്  വേറെ ഒരു വിനോദം കൂടി ഉണ്ടായിരുന്നു. പണി കിട്ടാന്‍ പോകുന്നവനെ മാനസികമായി പണി കൊടുക്കുന്ന പരിപാടി. വര്‍ത്തമാനം പറഞ്ഞവരെയും പിന്നെ ഞങ്ങള്‍ക്ക് ശിക്ഷിക്കാന്‍ ഉള്ളവരെയും ലിസ്റ്റില്‍ ചേര്‍ത്ത്  കഴിഞ്ഞതിനു ശേഷം ഞാന്‍ എണീറ്റ് നിന്ന്  ഉറക്കെ വായിക്കും. '' ഇന്ന് അടി കിട്ടാന്‍ പോകുവ്വരുടെ പേരുകള്‍ ; സീന , ബിബിന , ഗീത , സിന്ധു , സിമി , അനീഷ്‌, ശ്രീരാജ്  '' അങ്ങനെ പോകും ലിസ്റ്റ്. അന്നേരം  അവരുടെ മുഖം ഒന്നു കാണേണ്ടതാണ് . പേടിച്ച് ചുവന്നു ഒരുമാതിരി ഇരിക്കും . ഞാനും  മണികണ്ഠനും മനസ്സില്‍ ചിരിക്കും.

അങ്ങനെ ഞങ്ങളുടെ  ഇഷ്ടമില്ലാത്തവരെ അടിച്ചമര്‍ത്തുന്ന ഭരണം യഥേഷ്ടം നടന്നു പോകുന്ന സമയം. എല്ലാം ഒരിക്കല്‍ അവസാനിക്കണമല്ലോ. ഒരിക്കല്‍ അതും ഉണ്ടായി.  ടീച്ചര്‍ നേരത്തെ വന്നതാണോ  , അതോ ഞാന്‍ ലേറ്റ്  ആയതാണോ എന്ന് എനിക്കിപ്പോഴും  അറിയില്ല. ടീച്ചര്‍ വരുമ്പോള്‍ ഞാന്‍ അന്ന് അടികിട്ടാനുള്ളവരുടെ ലിസ്റ്റ് ഉറക്കെ വായിക്കുന്നു. ലിസ്റ്റ് വായനയും ഞങ്ങളുടെ ഭീഷണിപ്പെടുത്തലും എല്ലാം ടീച്ചര്‍ ഒളിച്ചു നിന്ന് കണ്ടു. അന്ന് ടീച്ചര്‍ ആരെയും തല്ലിയില്ല. പകരം അന്നത്തെയും മുമ്പത്തെയും ഒക്കെ ചേര്‍ത്ത് ഞങ്ങള്‍ രണ്ടു പേര്‍ക്കും മാത്രം പൊതിരെ തല്ല് കിട്ടി; ചൂരല്‍ ഒരെണ്ണം ഒടിയുന്നത്‌ വരെ. ടീച്ചര്‍  കലി തീരുന്നത് വരെ ഞങ്ങളെ അടിച്ചു കൊണ്ടിരുന്നു. ആദ്യമൊക്കെ ചുറ്റുമുള്ള സകല എണ്ണത്തിന്റെയും മുഖത്ത് ഒരുമാതിരി വിപ്ലവം ജയിച്ച ഭാവമായിരുന്നു.  .  പക്ഷെ ഞങ്ങളുടെ മേല്‍ ചൂരല്‍ ഓരോ തവണയും  വന്നു വീഴുന്തോറും അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. മണികണ്ഠന്റെ ശിക്ഷ അതോടെ അവസാനിച്ചിരുന്നു. പക്ഷെ ഏതോ വഴിക്ക് ഇതെല്ലാം അറിഞ്ഞ എന്റെ അച്ഛന്റെ വകയും കിട്ടി വീട്ടിലെത്തിയപ്പോഴെനിക്ക്. എന്നെ രക്ഷിക്കാന്‍ വന്ന അമ്മയ്ക്കും കിട്ടി രണ്ടെണ്ണം.

ഇതേ ക്ലാസില്‍ വച്ച് പിന്നീട് വേറൊന്നു കൂടി ഉണ്ടായി. അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞിരിക്കുമ്പോള്‍  ടീച്ചര്‍ വിളിച്ച് ഒരു അമ്പതു രൂപ തന്നിട്ട് പറഞ്ഞു '' കമ്പനിപ്പീടികയില്‍ പോയി നാല്  നല്ല നോട്ബുക്ക് വാങ്ങിയിട്ട് വാ. നല്ലത് തന്നെ നോക്കി വാങ്ങണം '' എന്ന് . അന്ന് അവിടത്തെ പ്രധാന കടകളില്‍ ഒന്നാണ് കമ്പനിപ്പീടിക. ആരുടെയൊക്കെയോ കമ്പനിയില്‍ നിന്നുണ്ടായ പീടിക. അതാണ്‌ സംഭവം. ഞങ്ങള്‍ക്ക് പൊതിരെ അടി തന്ന്  ഞങ്ങളുടെ എതിരാളികളുടെ മുന്നില്‍ വച്ച് അപമാനിച്ച ടീച്ചറോട് ഞങ്ങള്‍ക്ക് ദേഷ്യം മാറിയിരുന്നില്ല. തിരികെ ഒരു പണി കൊടുക്കാന്‍ കരുതി ഇരിക്കുമ്പോഴാണ്  ഈ പുസ്തകങ്ങള്‍ വാങ്ങാന്‍ ഞങ്ങളെ തന്നെ ഏല്‍പ്പിച്ചത്. കടയില്‍ എത്തിയ ഉടന്‍ തന്നെ ചേട്ടനോട് പറഞ്ഞു '' ചേട്ടാ ഈ കടയിലെ ഏറ്റവും തല്ലിപ്പൊളി ബുക്ക് വേണം ''.  എന്തിനാണ് മോശം ബുക്ക് വാങ്ങുന്നത് എന്നൊക്കെ ചേട്ടന്‍ ചോദിച്ചെങ്കിലും ഏറ്റവും മോശം ബുക്ക് വാങ്ങാതെ ഞങ്ങള്‍ ഇറങ്ങിയില്ല . ബുക്ക് കണ്ടിട്ട് ടീച്ചര്‍ക്ക് അരിശം വന്നു . അതല്ലാതെ മറ്റൊരു ബുക്ക് അവിടെ ഇല്ലെന്നു ഞങ്ങളും വാദിച്ചു. ഒടുവില്‍ ടീച്ചര്‍ എഴുന്നേറ്റ് നിന്ന് ഇങ്ങനെ പ്രസ്താവിച്ചു. '' ഇക്കൊല്ലത്തെ അരക്കൊല്ല പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സുജിത്തിനും മണികണ്ഠനും എന്റെ വക ഈ പുസ്തകങ്ങള്‍ സമ്മാനം''

ടീച്ചറോട് കളിച്ചതിന്  അച്ചന്മാരുടെ കൈകളില്‍  നിന്ന് അന്ന് രാത്രിയും അടി കിട്ടിയെങ്കിലും ജീവിതത്തിലാദ്യമായി ശശി ആയതിന്റെ ക്ഷീണത്തില്‍ ആയിരുന്നു ഞാനും അവനും ...

Monday, July 15, 2013

മോഹിപ്പിക്കും മോഹനം

സംഗീത വിദ്യാര്‍ഥികള്‍ ആദ്യമായി പഠിക്കുന്ന രാഗം പൊതുവില്‍ മായാമാളവഗൌള ആണെങ്കിലും ഇത് ഒരു പഠനമല്ലാത്തത് കൊണ്ട് വിശേഷപ്പെട്ട ഒരു രാഗം ശ്രദ്ധിക്കാം ..

രാഗം മോഹനം..

പേര് പോലെ തന്നെ ആരെയും മോഹിപ്പിക്കുന്നതാണീ രാഗം.. ഈ രാഗം അറിഞ്ഞും അറിയാതെയും ഇഷ്ടപ്പെടാത്ത ആരും തന്നെ കാണില്ല.....അത്ര മനോഹരമാണിത്.....സംഗീതത്തില്‍ ഏഴു സ്വരങ്ങളെ കൊണ്ടുള്ള മാന്ത്രികതയാണല്ലോ.....എന്നാല്‍ ഈ ശ്രവണസുന്ദരമായ രാഗത്തില്‍ അഞ്ചു സ്വരങ്ങള്‍ മാത്രമേ ഉള്ളൂ...

28 - മത്തെ മേളകര്‍ത്താ  രാഗമായ ഹരികാംബോജിയില്‍ ജന്യമാണ് മോഹനം...ഹിന്ദുസ്ഥാനിയിലെ ‘’ഭൂപ്’’ എന്ന രാഗമാണ് ഇതിന്റെ സമാന രാഗം..

ഈ രാഗത്തില്‍ മാധ്യമം , നിഷാദം എന്നീ സ്വരങ്ങള്‍ ഇല്ല......ആരോഹണത്തിലും അവരോഹണത്തിലും അഞ്ചു സ്വരങ്ങള്‍  വീതം വരുന്നത് കൊണ്ട് ഈ രാഗം ഒരു ഔഡവ - ഔഡവ രാഗം ആണ്..( ആറ് സ്വരങ്ങള്‍  വീതം വന്നാല്‍  ഷാഡവ രാഗം എന്ന് പറയും...ആരോഹണത്തില്‍ അഞ്ചും അവരോഹണത്തില്‍ ഏഴും സ്വരങ്ങള്‍ വന്നാല്‍  ഔഡവ - സമ്പൂര്‍ണ്ണ രാഗം എന്നിങ്ങനെ പല തരങ്ങള്‍ ഉണ്ട്.)...ഔഡവ എന്നാല്‍  അഞ്ചിന്റെ എന്നാണു അര്‍ത്ഥമാക്കുന്നത്..


ആരോഹണം : സ രി2 ഗ3 പ ധ2 സ… S R2 G3 P D2 S
അവരോഹണം : സ ധ2 പ ഗ3 രി2 സ…. S D2 P G3 R2 S


നോട്സിനെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്..എന്നാലും ഒരിക്കല്‍ കൂടി പറയാം...
ഷഡ്ജം , ചതുര്‍ശ്രുതി ഋഷഭം , അന്തര ഗാന്ധാരം , പഞ്ചമം , ചതുര്‍ശ്രുതി ധൈവതം

ഒരുപാട് സഞ്ചാര സ്വാതത്ര്യം ഉള്ള ഒരു രാഗമായതിനാല്‍  രാഗത്തിനുള്ളില്‍ തന്നെ നിന്ന് കൊണ്ട് ഒട്ടേറെ വൈവിധ്യങ്ങള്‍  വരുത്താന്‍  കഴിയും....ഒരുപാട് കൃതികളും ഗാനങ്ങളും ഈ രാഗത്തില്‍  വന്നിട്ടുണ്ട്..എത്ര കേട്ടാലും വീണ്ടും വീണ്ടും കാതില്‍ ധ്വനിക്കും ഈ രാഗം ........പല രാഗങ്ങള്‍ക്കും അതിന്റെ സ്വരങ്ങള്‍ക്കും ഭാവത്തിനും ഒരു തരം  നിഗൂഡ ഭാവം ഒളിഞ്ഞു കിടപ്പുണ്ടാവും........മിക്കതും എത്ര പാടിയാലും അതിന്റെ ഭാവത്തിന്റെ ഏതാനും അംശമേ പുറത്തു കൊണ്ട് വരാന്‍ കഴിയുകയുള്ളൂ......തോടി പോലുള്ള ഘനരാഗങ്ങള്‍ അതിന്റെ സ്വരങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഭാവം മനസ്സിലാകണമെന്നില്ല ........എന്നാല്‍ വെറും സ്വരസ്ഥാനങ്ങളിലൂടെ ഒന്ന് പോയാല്‍ പോലും മോഹനം ഫീല്‍ ചെയ്യും.............അതിന്റെ വാതിലുകള്‍ എല്ലാം മലര്‍ക്കെ തുറന്നിട്ടിട്ടുള്ളത് തന്നെയാണ്.....ഗമകങ്ങള്‍ ചേര്‍ത്തുള്ള ആലാപനത്തിന് മോഹനത്തിന്റെ പൂര്‍ണ്ണഭാവം കൊണ്ട് വരാന്‍ കഴിയും........അത്യാവശ്യം മൂളാന്‍ അറിയുന്ന ഒരാള്‍ക്കും പെട്ടെന്ന് ഒന്ന് ശ്രമിക്കാനും മോഹനത്തില്‍ സാധ്യതകള്‍ ഉണ്ട്........എത്ര പാടിയാലും എത്ര കേട്ടാലും മതി വരുകയില്ല ഈ മനോഹര മോഹനം........

രാഗച്ഹായാ സ്വരങ്ങള്‍ ......രി , ഗ , ധ....( രാഗത്തിന്റെ ജീവന്‍/ഭാവം തന്നെ എടുത്തു കാണിക്കുന്ന സ്വരങ്ങള്‍)....


ഈ രാഗത്തിലെ പ്രധാന കൃതികള്‍ ഇവിടെ കൊടുക്കുന്നു.......((ഒരുപാടുണ്ട്........
എങ്കിലും ഇവിടെ അല്പം )

വരവീണാ - ഗീതം - പുരന്ദര ദാസര്‍.......

നിന്നുകോരി - വര്‍ണം - ശ്രീനിവാസ അയ്യങ്കാര്‍ ....

പരിപാഹിമാം - കീര്‍ത്തനം - സ്വാതിതിരുനാള്‍

മോഹന രാമാ - കീര്‍ത്തനം - ത്യാഗരാജ സ്വാമികള്‍

നന്നു പാലിംപാ - കീര്‍ത്തനം - ത്യാഗരാജ സ്വാമികള്‍

രാമാനിന്നു - കീര്‍ത്തനം - ത്യാഗരാജ സ്വാമികള്‍

കാദംബരി പ്രിയ - കീര്‍ത്തനം - ദീക്ഷിതര്‍ 

സദാ പാലയ - കീര്‍ത്തനം - ജീ എന്‍ ബാലസുബ്രഹ്മണ്യം

പരിപാഹിമാം - കീര്‍ത്തനം - സ്വാതിതിരുനാള്‍

സ്വാഗതം കൃഷ്ണാ - ഊത്തുക്കാട് -

കാപാലി - പാപനാശം ശിവന്‍ -
പ്രഭാതരാഗമായി അറിയപ്പെടുന്ന മോഹനത്തിന്  യഥാര്‍ത്ഥത്തില്‍ ഒരു കാലവിശേഷത്തിന്റെ ആവശ്യമില്ല..........എപ്പോള്‍ വേണമെങ്കിലും നമ്മുടെ മൂഡ്‌ മാറ്റിയെടുക്കാന്‍ ഇതിനു കഴിയും.........ഈ രാഗം മനസ്സിലാകാന്‍ കീര്‍ത്തനങ്ങളും അതില്‍ ചെയ്തിട്ടുള്ള ലളിത/ചലച്ചിത്ര ഗാനങ്ങളും കൂടുതല്‍ ആയി കേള്‍ക്കുക.......പിന്നെ ഓരോ ഗാനവും  പൂര്‍ണ്ണമായി ഒരു രാഗത്തില്‍ തന്നെ ആകണമെന്നില്ല....വരികള്‍ക്കും സുഖത്തിനും സിനിമയിലെ ഭാവത്തിനും മറ്റും വേണ്ടി ഒരു രാഗത്തില്‍ ഇല്ലാത്ത സ്വരങ്ങളും പല സംഗീത സംവിധായകരും  ചേര്‍ക്കാറുണ്ട്...സാധാരണയായി ഇന്ന രാഗത്തില്‍ പാട്ട് ചെയ്യുക എന്ന ശീലം പൊതുവില്‍ കുറവാണ് ...ഈണമിട്ടതിന് ശേഷം പല്ലവിയില്‍ വന്ന  രാഗം  ആ പാട്ടില്‍ തന്നെ തുടരുകയാണ് പതിവ് ....ഒരു ഗാനത്തില്‍ 80-85% ശതമാനത്തില്‍ കൂടുതല്‍ ഒരു രാഗം ഉപയോഗിചിട്ടുന്ടെങ്കില്‍ സാധാരണയായി നമ്മള്‍ ആ ഗാനം ഇന്ന രാഗത്തില്‍ ആണെന്ന് പറയുന്നു..........
എണ്ണിയാലൊടുങ്ങാത്ത സിനിമാഗാനങ്ങള്‍ ഈ രാഗത്തില്‍   ഉണ്ട് ...രാഗഭാവം എളുപ്പത്തില്‍  മനസ്സിലാക്കാന്‍  കുറച്ചു ഗാനങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു..

സ്വര്‍ഗ്ഗപുത്രീ നവരാത്രീ - നിഴലാട്ടം
ഗുരുവായൂരമ്പല നടയില് - ഒതേനന്റെ മകന്‍ 
സംഗീതമേ ജീവിതം - ജയില്‍ പുള്ളി
മാലിനി നദിയില്‍  - ശകുന്തള
ഏഴരപ്പൊന്നാന - അക്കരപ്പച്ച
നീലഗിരിയുടെ - പണി തീരാത്ത വീട്
കാര്‍മേഘ വര്‍ണ്ണന്റെ - സാഗര സംഗമം
യമുനേ നിന്നുടെ നെഞ്ചില്‍  - യാത്ര
മഞ്ഞള്‍ പ്രസാദവും - നഖക്ഷതങ്ങള്‍ 
ആരെയും ഭാവ - നഖക്ഷതങ്ങള്‍
സ്വപ്നങ്ങളൊക്കെയും - കാണാന്‍  കൊതിച്ച് 
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍  - മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
ചന്ദനലേപസുഗന്ദം - ഒരു വടക്കന്‍  വീരഗാഥ
മേടമാസ പുലരി - മിണ്ടാപൂച്ചക്ക് കല്യാണം
അറിവിന്‍  നിലാവേ - രാജശില്പി
ആറ്റിറമ്പിലെ കൊമ്പിലെ - കാലാപാനി
ഏതോ നിദ്ര തന്‍  , കുപ്പിവള കില് കിലെ - അയാള്‍ കഥ എഴുതുകയാണ്
നീ എന്‍  സര്‍ഗ സൌന്ദര്യമേ - കാതോട് കാതോരം
കണ്ണാടി കൂടുംകൂട്ടി - പ്രണയ വര്‍ണങ്ങള്‍ 
മൌലിയില്‍  മയില്‍പീലി - നന്ദനം

ചക്കര മാവിന്റെ - അത്ഭുത ദ്വീപ്....(നാടന്‍ ശീലുകളുടെയും നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന നാടന്‍ പാട്ടുകളുടെയും ട്യൂണ്‍ ആണിത്.......അവ ഉപയോഗിച്ച് കൊണ്ടുള്ള രസകരമായ ഒരു കമ്പോസിഷന്‍)
എന്താണെന്നെന്നോടോന്നും - ഗോള്‍
മുടിപ്പൂക്കള്‍ വാടിയ്യാലെന്തോമനെ - ആല്ബം - രവീന്ദ്രന്‍  മാസ്റ്റര്‍
മഞ്ഞില്‍ കുളിക്കും - വെറുതെ ഒരു ഭാര്യ.......ലളിതമായ മോഹനത്തില്‍ ചെയ്തത്.....(ഏതു ഫീലും കൊണ്ട് വരാന്‍ കഴിയും )
ഓമനേ നീയോരോമല്‍ - ഗാനമേള - രവീന്ദ്രന്‍...(മോഹനത്തിലെ ഒരു വിരഹ ഗാനം)......  

വിവിധ രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ സംഗീതത്തില്‍ മോഹനം ഉണ്ട്....നോര്‍വീജിയന്‍ സംഗീതത്തില്‍ മോഹനത്തിന് സമാനമായ സ്വരങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതം ഉണ്ടായിരുന്നു .......ചൈനീസ്/ജാപ്പനീസ് ഭാഷയിലും ഈ രാഗത്തിന് സമാനമായ സ്വരങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കിയിട്ടുണ്ട്..............

ഇല്ലിക്കാടും... - ഏഴരക്കൂട്ടം - ചൈനീസ്/ജാപ്പനീസ് ബെയ്സില്‍ ചെയ്ത മോഹനത്തില്‍ ഉള്ള ഒരു ഗാനം.......ഈ കമ്പോസിഷന്‍ തീര്‍ച്ചയായും കേള്‍ക്കുക.......

ഇങ്ങനെ ലക്ഷക്കണക്കിനാണ് മോഹനത്തിലെ ഗാനങ്ങള്‍..........ഇത് വായിച്ചു കഴിയുമ്പോള്‍ മോഹനത്തെ കുറിച്ച് അറിയാവുന്ന ഓരോരുത്തര്‍ക്കും ഇഷ്ടം പോലെ ഉദാഹരണങ്ങള്‍ ഓര്‍മ വരും.........ഓര്‍മ വരാതെയിരിക്കുന്നതെങ്ങിനെ?.........വെണ്മതി  എന്ന് തുടങ്ങുന്ന പഴയ തിരുവാതിരക്കളി പാട്ട് പലര്‍ക്കെങ്കിലും ഓര്‍മ ഉണ്ടാവും....അതിന്റെ ട്യൂണില്‍ ചെയ്ത പാര്‍വണേന്ദു  മുഖി എന്ന പരിണയം സിനിമയിലെ ഗാനവും മോഹനം തന്നെ........ഓരോ സംഗീത സംവിധായകരും അവരുടെതായ ശൈലിയില്‍ മോഹനത്തെ അവതരിപ്പിച്ചിട്ടുണ്ട്........അതില്‍ തന്നെ ഏറ്റവും മികച്ചവ വന്നിട്ടുള്ളത് ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റര്‍ , ബോംബെ രവി തുടങ്ങിയവരില്‍ നിന്നും ആണ്.........ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ''ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം''ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?........ക്രിസ്തീയ സിനിമാ ഭക്തിഗാനമായ ''വാതില്‍ തുറക്കൂ നീ കാലമേ'' മോഹനത്തിന്റെ വരമാണ്...........

കഥകളിയില്‍ വീരരസം പ്രകടിപ്പിക്കാന്‍ മോഹനം ഉപയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്.........


മറ്റൊരു രാഗവുമായി ഇനിയും കാണാം ( തുടരും )

സുജിത് സുട്ടൂ ....



Thursday, July 11, 2013

Suspension bridge - Near Chemmappilly, Thriprayar


River Thriprayar - A moblie click


Nostalgia


നിളാ നദി - കഴിഞ്ഞ വേനല്‍ക്കാലത്ത് [ River Nila ( Bharathappuzha ) in last summer ] - A mobile click


വിഷ്ണുമായ ചരിതം @ ആവണങ്ങാട്ട് കളരി അവതരണം - ഉണ്ണായി വാര്യര്‍ കലാനിലയം ( vishnumaya charitham -- kadhakali )


വിഷ്ണുമായ ചരിതം @ ആവണങ്ങാട്ട് കളരി അവതരണം - ഉണ്ണായി വാര്യര്‍ കലാനിലയം ( vishnumaya charitham -- kadhakali )


Traditional fishing..


Cat resting on tyres :)


my place...


my place...


my place...


Wednesday, July 10, 2013

my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...


my place...




















my place...


Sunday, July 7, 2013

മേളകര്‍ത്താരാഗങ്ങള്‍......

മേളകര്‍ത്താരാഗങ്ങള്‍....................
......(ജനക രാഗങ്ങള്‍)..........ഇവയെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്...ആരോഹണത്തിലും അവരോഹണത്തിലും ഏഴു സ്വരങ്ങള്‍ വീതം വരുന്നു.....ഇവ 72 എണ്ണമാണുള്ളത് ള്ളത്.......ഇവയെ ആറ് രാഗങ്ങള്‍ വീതമുള്ള പന്ത്രണ്ടു ചക്രങ്ങള്‍ ആയി തിരിച്ചിട്ടുണ്ട്..........
 
(1) ഇന്ദു, (2) നേത്ര, (3) അഗ്നി, (4) വേദ, (5) ബാണ, (6) ഋതു, (7) ഋഷി, (8) വസു, (9) ബ്രഹ്മ, (10) ദിശി, (11) രുദ്ര, (12) ആദിത്യ എന്നിങ്ങനെ..... 
 
ഇന്ദു......

1. കനകാംഗി , 2. രത്നാംഗി , 3. ഗാനമൂര്‍ത്തി, 4. വനസ്പതി , 5. മാനവതി , 6. താനരൂപി


നേത്ര...

7. സേനാവതി, 8. ഹനുമത്തോടി, 9. ധേനുക, 10. നാടകപ്രിയ, 11. കോകിലപ്രിയ, 12. രൂപവതി


അഗ്നി.....

13. ഗായകപ്രിയ, 14. വകുളാഭരണം, 15. മായാമാളവഗൌള, 16. ചക്രവാകം, 17. സൂര്യകാന്തം, 18. ഹാടകാംബാരി....


വേദ....

19. ജങ്കാരധ്വനി, 20. നടഭൈരവി , 21. കീരവാണി, 22. ഖരഹരപ്രിയ, 23. ഗൌരി മനോഹരി, 24. വരുണപ്രിയ....  

ബാണ.....

25. മാരരഞ്ജിനി, 26. ചാരുകേശി, 27. സരസാംഗി, 28. ഹരികാംബോജി, 29. ധീര ശങ്കരാഭരണം, 30. നാഗനന്ദിനി


ഋതു.....

31. യാഗപ്രിയ, 32. രാഗവര്‍ധിനി, 33. ഗംഗേയഭൂഷിണി, 34. വാഗധീശ്വരി, 35. ശൂലിനി, 36. ചലനാട്ട.....


ഋഷി....

37. സാലകം, 38. ജലാര്‍ണ്ണവം, 39. ജാലവരാളി, 40. നവനീതം, 41. പാവനി, 42. രഘുപ്രിയ


വസു.......

43. ഗവാംബോധി, 44. ഭവപ്രിയ, 45. ശുഭപന്തുവരാളി, 46. ഷഡ് വിതമാര്‍ഗ്ഗണി , 47. സുവര്‍ണ്ണാന്ഗി , 48. ദിവ്യമണി...... 
 
ബ്രഹ്മ......

49. ധവളാംബരി, 50. നാമനാരായണി, 51. പന്തുവരാളി (കാമ വര്‍ദ്ധിനി), 52. രാമപ്രിയ, 53. ഗമനശ്രമ, 54. വിശ്വംഭരി.....


ദിശി....

55. ശ്യാമളാംഗി , 56. ഷണ്‍മുഖപ്രിയ, 57. സിംഹേന്ദ്രമധ്യമം, 58. ഹൈമവതി, 59. ധര്‍മവതി, 60. നീതിമതി.......



രുദ്ര.....

61. കാന്താമണി, 62. ഋഷഭപ്രിയ, 63. ലതാംഗി , 64. വാചസ്പതി, 65. മേചകല്യാണി, 66. ചിത്രാംബരി...........



ആദിത്യ..........

67. സുചരിത്ര, 68. ജ്യോതിസ്വരൂപിണി , 69. ധാതുവര്‍ദ്ധിനി, 70. നാസികാഭൂഷണി, 71. കോസലം, 72. രസികപ്രിയ.........  

പൊതുവില്‍ ഉപയോഗിക്കുന്ന അല്ലെങ്കില്‍ കൂടുതല്‍ പ്രചാരത്തിലുള്ള രാഗ പരിചയവുമായി ഇനിയും കാണാം ( തുടരും )

Friday, July 5, 2013

സംഗീതം....

സംഗീതം....
ഒരു പുതിയ ടോപ്പിക്ക് കൂടി ആരംഭിക്കുകയാണ്.......സംഗീതം.......നിര്‍വചനങ്ങള്‍ക്ക്  അതീതമായ ഒരു ശക്തിയാണിത്........പ്രകൃതിയുടെ, ഹൃദയത്തിന്റെ, വികാരങ്ങളുടെ , സ്നേഹത്തിന്റെ ഒക്കെ ഭാഷയാണ് സംഗീതം... പ്രകൃതി ഉള്ളിടത്തോളം സംഗീതമുണ്ട്....അതൊരു അനന്തമായ മഹാസാഗരം തന്നെയാണ്.......എവിടെയും, ഏതു നാട്ടിലും ഏതു ദിക്കിലും സംഗീതമുണ്ട്........അതിനു ജാതിയില്ല, മതമില്ല, ഭാഷയില്ല.....ഒരുപാട് അകലങ്ങളില് നിന്നും ഒഴുകിയെത്തി നദികളെല്ലാം കടലില് ചേരുന്ന പോലെ അതിസമ്പന്നമാണ് ഈ രൂപം........ഒരു പക്ഷെ ശബ്ദത്തിന്റെ ഏറ്റവും നല്ല രൂപം സംഗീതമായിരിക്കും........ കേള്‍ക്കാന്‍ സുഖമുള്ള സ്വരഗണങ്ങളുടെ വിന്യാസത്തിലൂടെ ഹൃദയത്തില്‍ നിശ്ചിത വികാരം വിതറി ആനന്ദം ജനിപ്പിക്കുക എന്നതാവും സംഗീതം കൊണ്ട് പ്രകൃതി തന്നെ ഉദ്ദേശിച്ചിട്ടുണ്ടാവുക .......... ഏതായാലും സംഗീതത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷ തന്നെയാണ്..........മനുഷ്യനെ മാത്രമല്ല, പക്ഷിമൃഗാദികളെ പോലും ആകര്‍ഷിക്കാനുള്ള മാന്ത്രികശക്തി അതിനുണ്ട്.........മറ്റേതു കലയെക്കാലും ഒരുപടി ഈ കല മുന്നില്‍ നില്ക്കുന്നത് ഇങ്ങനെ പല പല പ്രത്യേകതകള്‍ ഉള്ളത് കൊണ്ട് തന്നെ.........

സംഗീതത്തിന്റെ ഉറവകള്‍ പലതാണ്..........കര്‍ണാട്ടിക് , ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം, ചൈനീസ്, അറബിക്...........അങ്ങനെ അങ്ങനെ ഒരുപാടുണ്ട്..........ഏഴു സ്വരങ്ങളെ കൊണ്ടുള്ള ഈ മാന്ത്രികതയിലേക്ക് നമുക്ക് അല്പം ഇറങ്ങി ചെല്ലാം........ഇന്ത്യന്‍ സംഗീതത്തില്‍ നിരവധി ശാഖകള്‍ ഉണ്ടെങ്കിലും പൊതുവില്‍ അതിനെ കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു...... ഭാവ രാഗ താളങ്ങളുടെ ഒരു സംഗമമാണ് സംഗീതം.....ഭാരതം ലോകസംഗീതത്തിനു നല്കിയിട്ടുള്ള ഏറ്റവും നല്ല സമ്മാനം എന്താണെന്ന് ചോദിച്ചാല്‍ രാഗം എന്ന് ഉത്തരം പറയേണ്ടിയിരിക്കുന്നു...........നമ്മുടെ സംഗീതത്തിലെ സുപ്രധാന സത്ത് രാഗമാണ്............ അത് പോലെ തന്നെ താളവും പ്രാധാന്യം അര്‍ഹിക്കുന്നു ............എല്ലാവരിലും കൂടുതല്‍ താളങ്ങള്‍ ഉപയോഗിക്കുന്നതും നമ്മള്‍ തന്നെ...........സംഗീതസാഗരത്തിലെ , നമ്മുടെ സംഭാവന ഏറെയുള്ളതില്‍ നമുക്ക് അഭിമാനിക്കാം... 
 
ദക്ഷിണേന്ത്യയുടെ സ്വന്തം സംഗീതമാണ് കര്‍ണാടക സംഗീതം..........ഇതിന്റെ ശാസ്ത്രീയമായ പഠനത്തിന് ഒരു പദ്ധതി തന്നെയുണ്ട്............ഇത്തരം പഠന രീതി ആവിഷ്കരിച്ചത് പുരന്ദരദാസര്‍ ആണ്........അതിനാല്‍ അദ്ദേഹത്തെ ആധുനിക കാലത്തെ കര്‍ണാടക സംഗീതത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്നു.........ഒട്ടേറെ മഹാപ്രതിഭകള്‍ സംഭാവന ചെയ്ത കൃതികളിലൂടെയാണ് ഇപ്പോഴും ഈ ശാഖ വളര്‍ന്നു കൊണ്ടിരിക്കുന്നത്.........ത്രിമൂര്‍ത്തിക
ളായ ത്യാഗരാജസ്വാമികള്‍, ശ്യാമ ശാസ്ത്രികള്‍, മുത്തുസ്വാമി ദീക്ഷിതര്‍ , കേരളത്തിന്റെ ഏറ്റവും വലിയ സമ്മാനമായ സ്വാതിതിരുനാള്‍ മഹാരാജാവ്, പ്രാചീനകാല പ്രതിഭ ക്ഷേത്രജ്ഞര്‍, പാപനാശം ശിവന്‍, ഇരയിമ്മന്‍ തമ്പി, വീണ കൂപ്പയ്യര്‍, പട്ടണം സുബ്രഹ്മണ്യ അയ്യര്‍, ഊത്തുക്കാട്, ലളിതാ ദാസര്‍ , ബാലമുരളീകൃഷ്ണ ......തുടങ്ങി എണ്ണിയാലോടുങ്ങാത്ത വാഗ്ഗേയകാരനമാരിലൂടെ ( വാക്കും ഗാനവും---സാഹിത്യത്തിലും സംഗീതത്തിലും ഒരു പോലെ പാണ്ഡിത്യം ഉണ്ടായാലേ വാഗ്വേയകാരനാകൂ) ഇത് തുടര്‍ന്നു .......

അത് പോലെ തന്നെ കൃതികളുടെ ആലാപനത്തിലൂടെ സംഗീതത്തെ വളര്‍ത്തിയ ഒരുപാട് സംഗീതജ്ഞരുമുണ്ട് …......മധുരൈ മണി അയ്യര്‍, ആര്യക്കുടി രാമാനുജ അയ്യങ്കാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ഡി കെ പട്ടമ്മാള്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, എം എല്‍ വസന്ത കുമാരി, ഡി കെ ജയരാമന്‍ , പാറശാല പൊന്നമ്മാള്‍, ഓ എസ് അരുണ്‍ , വീ ദക്ഷിണാമൂര്‍ത്തി , നെയ്യാറ്റിന്കര വാസുദേവന്, ഭാരതരത്നം എം എസ് സുബ്ബലക്ഷ്മി അമ്മ, സുധ രഘുനാഥന്‍ , പി ഉണ്ണികൃഷ്ണന്‍, ബോംബെ ജയശ്രീ, നിത്യശ്രീ മഹാദേവന്‍, ഗാനഗന്ധര്‍വന്‍ പദ്മശ്രീ കെ ജെ യേശുദാസ് അങ്ങനെ ഒരുപാടൊരുപാട്..........

കച്ചേരികളിലൂടെയാണ് കര്‍ണാടക സംഗീതം ജനങ്ങളിലെക്കെത്തിയത് ......അതിനോടന്ബന്ധമായി ഉപകരണ സംഗീതവും ഉപയോഗിച്ചിരുന്നു.........ഇവയെ എല്ലാം പല രീതിയില്‍ തരം തിരിച്ചിട്ടുണ്ട്.........തന്ത്രി വാദ്യങ്ങളായ വീണ, തംബുരു, വയലിന്....സുഷിര വാദ്യങ്ങളായ ഓടക്കുഴല്, നാഗസ്വരം........അവനദ്ധവാദ്യമായി മൃദംഗം, ഗഞ്ചിറ....ഘന വാദ്യമായി ഘടം ....ഇങ്ങനെ തിരിച്ചിരിക്കുന്നു......വായ്പാട്ടിനു ചാരുതയും കൊഴുപ്പുമെകാന് ഉപകരണ സംഗീതത്തിന്റെ പശ്ചാത്തലം എത്ര മാത്രം സഹായിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ..........

പ്രതിഭാശാലികളായ ഉപകരണ സംഗീത വിദ്വാന്മാരും വിദുഷികളും വദ്യോപകരണങ്ങളെ കൊണ്ട് കച്ചേരി നടത്താറുണ്ട്...........അങ്ങനെ പ്രശസ്തരായവരെ കുറിച്ച് മറ്റൊരവസരത്തില്‍ പറയാം... 
 
 
രാഗം...

കേള്‍ക്കാന്‍ സുഖം പകരുന്ന വിധം ചില സ്വരങ്ങളെ ചേര്‍ത്ത് വച്ച് ആ സ്വരങ്ങളില്‍ കൂടി മാത്രമുള്ള സഞ്ചാരങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന സംഗീത അനുഭവമാണ് രാഗം........ഏഴു സ്വരങ്ങളും പല രീതിയില്‍ പല ക്രമത്തില്‍ അടുക്കി വച്ച് രാഗങ്ങള്‍ ഉണ്ടായി..........കര്‍ണാടക സംഗീതത്തില്‍ കണക്കില്‍ പെടുത്താന്‍ കഴിയാത്തത്ര രാഗങ്ങള്‍ ഉണ്ട്..........ഓരോ രാഗത്തിനും അതിന്റേതായ ഒരു രൂപമുണ്ടായിരിക്കും.......പരിശീലനം ഉള്ളയാള്‍ക്ക് അത് മനസ്സിലാക്കാനും വളരെ എളുപ്പമായിരിക്കും......

കര്‍ണാടക സംഗീതത്തിലെ രാഗങ്ങളെ രണ്ടായി തരാം തിരിച്ചിരിക്കുന്നു.......ജനക രാഗവും ജന്യ രാഗവും......ജനക രാഗങ്ങളെ സമ്പൂര്‍ണ്ണരാഗങ്ങള്‍ എന്നും പറയും......മേളകര്‍ത്താരാഗങ്ങള്‍ എന്ന പട്ടികയില്‍ പെടുത്തിയ ഇവ 72 എണ്ണമാണുള്ളത് .......ഇവയില്‍ നിന്നും ജനിക്കുന്നതാണ് ജന്യ രാഗങ്ങള്‍.........സ്വരങ്ങള്‍ അടുക്കി വെക്കുന്ന ക്രമത്തിന് ഇതെത്ര വേണേലും ആകാം...പതിനായിരങ്ങള്‍ വരും.........പേരിട്ടിട്ടുള്ള രാഗങ്ങള്‍ 500 ല്‍ താഴെയേ ഉള്ളൂ..........200 ല്‍ താഴെയേ പ്രചാരത്തിലുള്ളൂ... ഇത്രയും പഠിക്കാന് പോലും ഒരു മനുഷ്യായുസ്സ് മുഴുവന്‍ നീക്കി വക്കണം...........
കര്‍ണാടക സംഗീതത്തിന്റെ ആഴം മനസ്സിലെങ്കിലും അളക്കാന്‍ കഴിയുന്നെങ്കില്‍ അത് മഹാഭാഗ്യം ...



താളം...

താളവൈവിധ്യങ്ങള്‍ കൂടുതല്‍ ഉള്ളത് കര്‍ണാടക സംഗീതത്തില്‍ തന്നെയാണ്...ഏഴു താളങ്ങളാണ് അടിസ്ഥാനമായുള്ളത്........ധ്രുവം, മട്യം, രൂപകം, ഝമ്പ, ത്രിപുട, അട, ഏക .....എന്നിങ്ങനെ... ഈ ഏഴു താളങ്ങള്‍ക്കും തിസ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീര്‍ണ്ണം എന്നിങ്ങനെ അഞ്ചു വകഭേദങ്ങള്‍ ഉണ്ട്.......അപ്പോള്‍ അതടക്കം 35 എണ്ണം വരും......ഇതിനും വകഭേദങ്ങള്‍ ഉണ്ട്........എന്നാല്‍ സാധാരണയായി ഈ മുപ്പത്തിയഞ്ചു താളങ്ങള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ......... 

സ്വരങ്ങള്‍

എല്ലാവര്‍ക്കും അറിയുന്ന പോലെ തന്നെ......സ രി ഗ മ പ ധ നി......അത് തന്നെ...ഇതില്‍ സ, പ എന്നിവ പ്രകൃതി സ്വരങ്ങള്‍ എന്ന് പറയും......അവയ്ക്ക് ഒരു മാറ്റവുമില്ല...രി, ഗ, മ, ധ, നി..ഇവക്കു കോമളം, തീവ്രം എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ അല്ലെങ്കില്‍ സ്വരസ്ഥാനങ്ങള്‍ ഉണ്ട്........അങ്ങനെ രണ്ടു പ്രകൃതിസ്വരങ്ങളും മറ്റു അഞ്ചു സ്വരങ്ങളുടെ പത്തു വീതം വകഭേദങ്ങള്‍ വച്ച് മൊത്തം 12 സ്വരങ്ങള്‍ ഉണ്ടാകുന്നു...( ദ്വാദശ സ്വരങ്ങള്‍ എന്ന് പറയും)

ഇതില് തന്നെ രി, ഗ, ധ, നി എന്നിവയ്ക്ക് മൂന്നു വകഭേദങ്ങള്‍ കൂടി മൊത്തം 16 സ്വരങ്ങള്‍ വരും...എന്നാല്‍ ഇതിന്റെ സ്വരസ്ഥാനം ക്രമപ്പെടുത്തിയാല്‍ ശരിക്കും പന്ത്രണ്ടു തന്നെ വരും...പതിനാറു സ്വരം പറയുന്ന പട്ടികയാണ് ഷോഡശ പട്ടിക...

സ്വരസ്ഥാനങ്ങള്‍

സ - ഷഡ്ജം .....പ്രകൃതി സ്വരം...
രി - ഋഷഭം
ഗ - ഗാന്ധാരം
മ - മാധ്യമം
പ - പഞ്ചമം.......പ്രകൃതി സ്വരം..
ധ - ധൈവതം
നി - നിഷാദം


വകഭേദങ്ങള്‍...
രി 1 - ശുദ്ധ ഋഷഭം
രി 2 - ചതുര്‍ശ്രുതി ഋഷഭം

ഗ 1 - സാധാരണ ഗാന്ധാരം
ഗ 2 - അന്തര ഗാന്ധാരം

മ 1 - ശുദ്ധ മധ്യമം
മ 2 - പ്രതി മധ്യമം

ധ 1 - ശുദ്ധ ധൈവതം
ധ 2 - ചതുര്‍ശ്രുതി ധൈവതം

നി 1 - കൈശികി നിഷാദം/കോമള നിഷാദം
നി 2 - കാകളി നിഷാദം ….. 
 
ഉദാഹരണത്തിന് മായാമാളവഗൌള എന്ന രാഗത്തില്‍ ഉള്ള സ്വര സ്ഥാനങ്ങള്‍ നോക്കുക......സ, രി1, ഗ2, മ1, പ , ധ1, നി2 എന്നാണ് ........ഇതില്‍ സ, പ ഇവക്കു മാത്രം ഏതു രാഗത്തിലും മാറ്റം ഉണ്ടാകുകയില്ല...... എല്ലാ രാഗത്തിലും ഏഴു സ്വരങ്ങള്‍ വരണമെന്ന് നിര്‍ബന്ധമില്ല .......ആരോഹണത്തിലും അവരോഹണത്തിലും അഞ്ചും ആറും ഒക്കെ വീതമാകാം.......ചിലപ്പോള്‍ ആരോഹണത്തില്‍ കൂടിയും അവരോഹണത്തില്‍ കുറഞ്ഞുമിരിക്കാം.......തിരിച്ചുമാകാം....
...

സംഗീത വിദ്യാര്‍ഥികള്‍ പല പല ഘട്ടങ്ങളില്‍ കൂടി കടന്നു പോകുന്നു.......സപ്ത സ്വരങ്ങള്‍, വരിശകള്‍, ഗീതങ്ങള്‍, സ്വര ജതികള്‍, വര്‍ണ്ണങ്ങള്‍ , കീര്‍ത്തനങ്ങള്‍ എന്നിങ്ങനെ...

ഇതുവരെ ഉള്ള കാര്യങ്ങള് എല്ലാം പൊതുവായതാണ്.........പല രാഗങ്ങള്‍ക്കും നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളുമായി ബന്ധം കണ്ടേക്കാം.......രാഗം ഏതാണെന്ന് പോലും അറിയാതെ നാം അതിനെ സ്നേഹിച്ചിട്ടുണ്ടാകും .........അതിലേക്കു നമുക്ക് കടന്നു ചെല്ലാം.........ഇവിടെ ഈ ചര്‍ച്ചകളില്‍ നിങ്ങളുടെ സാന്നിധ്യം തീര്‍ച്ചയായും വേണ്ടതാണ്.........നമുക്ക് ഓരോ ആഴ്ചയിലും ഓരോ രാഗത്തെ പരിചയപ്പെടാം........ആ രാഗത്തിന്റെ പ്രധാന വിവരങ്ങള്‍, അതിലുള്ള കൃതികള്‍, ആ രാഗത്തിന്റെ പല തരം ഫീല്‍, ആ രാഗത്തെ അടിസ്ഥാനമാക്കി കമ്പോസ് ചെയ്തിട്ടുള്ള ഗാനങ്ങള്‍ എല്ലാം എല്ലാം...

ഇതുവരെ പറഞ്ഞിട്ടുള്ളതെല്ലാം എന്റെ പരിമിതമായ അറിവ് വച്ചുള്ളതാണ്...........പെട്ടെന്ന് ഇതേതു രാഗമാണെന്നു ചോദിച്ചാല്‍ ഉടന്‍ പറയാനും അത്ര ജ്ഞാനം പോരാ.............എന്നാലും ശ്രമിക്കാം.............കൂടുതല്‍ അറിയാന്‍ കഴിയാത്തത് വലിയ ഒരു പോരായ്മയാണ് ....................കൂടുതല്‍ അറിവുള്ളവര് ഇവിടെ വരുമെന്നും കൂടുതല്‍ അറിവുകള് പകരുമെന്നും തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമെന്നും വിചാരിക്കുന്നു........ഏവരുടേയും അഭിപ്രായങ്ങള്‍ അറിയാനായി കാത്തിരിക്കുന്നു... ......( തുടരും )
 
 

എം ബാലമുരളീ കൃഷ്ണ സാറിന് ജന്മദിനാശംസകള്‍

എം ബാലമുരളീ കൃഷ്ണ സാറിന് ജന്മദിനാശംസകള്‍ 

ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ സംഗീതജ്ഞന്‍.

കര്‍ണ്ണാടക സംഗീതജ്ഞന്‍ , വിവിധ സംഗീതോപകരണ വിദ്വാന്‍ , പിന്നണി ഗായകന്‍ , അഭിനേതാവ് , വാഗ്വേയകാരന്‍, രാഗോപജ്ഞാതാവ് , സംഗീത സംവിധായകന്‍ തുടങ്ങി അദ്ധേഹത്തിന്റെ വിശേഷണങ്ങള്‍ ഒട്ടനവധിയാണ്. സംഗീതത്തില്‍ ജനിച്ച്  സംഗീതത്തില്‍ വളര്‍ന്ന്  സംഗീതത്തില്‍ തന്നെ ജീവിക്കുന്ന അദ്ദേഹം  സ്വജീവിതം തന്നെ സംഗീതത്തിനു സമര്‍പ്പിച്ചിരിക്കുന്ന അത്യപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒന്നാണ്.

നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം അച്ഛന്റെ തണലില്‍ ആണ് വളര്‍ന്നത്‌. മികച്ച ഗുരുവിന്റെ കീഴില്‍ സംഗീതാഭ്യസനം തുടങ്ങിയ അദ്ദേഹം എട്ടാം വയസ്സില്‍ തന്നെ ഒരു ദീര്‍ഘസമയ കച്ചേരി നടത്തി വിസ്മയമായി... അവിടെ തുടങ്ങിയ സംഗീതഗംഗ  ഇന്നും ഒഴുകുന്നു.. സംഗീത രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.

എഴുപത്തി രണ്ടു മേളകര്‍ത്താരാഗങ്ങളും യൌവ്വന കാലത്ത് തന്നെ ഹൃദിസ്ഥമാക്കിയ ബാലമുരളി പിന്നീട് അതിലെല്ലാം കീര്‍ത്തനങ്ങളും രചിച്ചു. അതിനു പുറകെ പ്രശസ്തങ്ങളും അല്ലാത്തതുമായ ജന്യ രാഗങ്ങളില്‍ കൃതികള്‍ രചിച്ചു. അപ്രശസ്തങ്ങളായ പല രാഗങ്ങളും കച്ചേരികളില്‍ പാടിയും ശിഷ്യഗണങ്ങളിലൂടെയും ജനപ്രിയമാക്കി.. സംഗീത സംവിധായകനായി.. നടനായി... ഇന്നത്തെ പ്രമുഖരില്‍ പലരും അദ്ധേഹത്തിന്റെ ശിഷ്യന്മാരാണ്... വായ്പ്പാട്ടിന് പുറമേ വയോളയിലും മൃദംഗത്തിലും ഗഞ്ചിറയിലും പ്രാവീണ്യം നേടി... പണ്ഡിറ്റ്‌ ഭീം സെന്‍ ജോഷിയുടെയും ഹരിപ്രസാദ് ചൌരസ്യയുടെയും ഒപ്പം സംഗീത പരിപാടികള്‍ നടത്തി...ലോകമെമ്പാടും  ഇരുപത്തി അയ്യായിരത്തില്‍ കൂടുതല്‍ കച്ചേരികള്‍ നടത്തിയ അദ്ദേഹമാണ്  അന്നമാചാര്യ കൃതികള്‍ പ്രശസ്തിയില്‍ കൊണ്ട് വന്നത്..

ഒരു സംഗീത ശാസ്ത്രജ്ഞന്‍ കൂടിയായ  ബാലമുരളീ കൃഷ്ണ ഏതാനും രാഗങ്ങള്‍ കണ്ടു പിടിക്കുക കൂടി  ചെയ്തിട്ടുണ്ട്. രോഹിണി , മഹതി , ലവംഗി , സിദ്ധി , സുമുഖം , സര്‍വശ്രീ , ഒംകാരി , ഗണപതി തുടങ്ങിയ രാഗങ്ങള്‍ അദ്ദേഹം കണ്ടു പിടിച്ചതാണ് .. ഇതില്‍ തന്നെ മഹതി , ലവംഗി , സിദ്ധി ,സുമുഖം എന്നീ രാഗങ്ങള്‍ക്ക്   നാല് സ്വരങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതിലേറെ അത്ഭുതം സര്‍വശ്രീ , ഒംകാരി , ഗണപതി എന്നീ രാഗങ്ങള്‍ക്ക്  വെറും മൂന്നു സ്വരങ്ങളും !!  അദ്ധേഹത്തിന്റെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കഴിവുകളും എത്ര മാത്രം ഉണ്ടെന്ന് ഇതിലൂടെ തന്നെ മനസ്സിലാക്കാം.

പുതുമകളെ എന്നും ശ്രദ്ധിക്കാറുള്ള രവീന്ദ്രന്‍ മാസ്റ്റര്‍ കിഴക്കുണരും പക്ഷി എന്ന തന്റെ ചിത്രത്തിലെ അരുണകിരണമണിയും  എന്ന ഗാനം  ബാലമുരളീകൃഷ്ണ കണ്ടു പിടിച്ച ലവംഗി എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.. മാസ്റ്ററുടെ തന്നെ ഭരതം എന്ന ചിത്രത്തില്‍ ഒന്നിലധികം ഗാനങ്ങള്‍ ബാലമുരളീകൃഷ്ണ പാടിയിട്ടുമുണ്ട്..

വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ധേഹത്തെ അനേകം രാജ്യാന്തര അവാര്‍ഡുകള്‍  തേടിയെത്തിയിട്ടുണ്ട്..മികച്ച പിന്നണിഗായകനും മികച്ച സംഗീത സംവിധായകനും ഉള്ള നാഷണല്‍ അവാര്‍ഡ് നേടിയ അപൂര്‍വ്വതയും ഇദ്ദേഹത്തിന്റെ പേരിലുണ്ട് ..  ഫ്രഞ്ച് സര്‍ക്കാര്‍ അദ്ധേഹത്തെ ഷെവലിയര്‍ പുരസ്കാരം നല്‍കി ആദരിച്ചു ..രാജ്യം അദ്ധേഹത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു... ഈ സംഗീത യാത്ര ഇനിയും തുടരട്ടെ ...ഈ മഹാനുഭാവനെ നമിച്ചു കൊണ്ട് , ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട് രവീന്ദ്ര സംഗീതം അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നു

Thursday, July 4, 2013

പ്രണയിനിക്കൊരു കുറിമാനം

എന്‍റെ അനുവിന്.....

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം നിനക്കെഴുതുന്നു.......ഇപ്പൊ മനസ്സില്‍
എന്തെങ്കിലും തോന്നിയാല്‍ മാത്രമാണ് പേനയെടുക്കാറ് ......എഴുത്തുകള്‍
പോലും എഴുതാറില്ല....എല്ലാം ഇ മെയില്‍ അല്ലേ........പക്ഷെ എന്തോ, ഇപ്പൊ
നിനക്ക് എഴുതണം എന്ന് തോന്നി.........

ചെറിയ ഒരു കാരണമുണ്ട് കേട്ടോ .....ഞാന്‍ ഇന്നലെ നമ്മുടെ കോളേജില്‍ പോയിരുന്നു...ഒരു
ചടങ്ങില്‍ പങ്കെടുക്കാന്‍.......അവസാനമായി ഇറങ്ങിയ പുസ്തകത്തിന്‌
അവാര്‍ഡ്‌ കിട്ടിയതില്‍ അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു....കഴിയില്ലെന്ന്  ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു......

ശനിയാഴ്ച്ചയായിരുന്നതിനാല്‍ മൊത്തത്തില്‍ ആളുകള്‍  കുറവായിരുന്നു.....സംഘാടക
സമിതിയില്‍ പെട്ടവരും സാഹിത്യത്തില്‍ താല്‍പര്യമുള്ള  ഒരു കൂട്ടം
വിദ്യാര്‍ഥികളും മാത്രം....അതെനിക്കും ഒരു അനുഗ്രഹമായി
തോന്നി....ഓ...പിന്നെ കുറച്ചു പേര്‍ കൂടി
ഉണ്ടായിരുന്നു....ആണ്‍കുട്ടികളും  പെണ്‍കുട്ടികളുമായി കുറച്ചു
പേര്‍.....അവര്‍ ഒരാണും പെണ്ണും വീതം പല മരങ്ങള്‍ക്ക് ചുവട്ടിലായി
ഇരിക്കുന്നുണ്ടായിരുന്നു. കമിതാക്കള്‍ തന്നെ ആയിരിക്കും . അതില്‍ ചിലത്
സൌഹൃദങ്ങള്‍ ആയേക്കാം..... ........''ഇന്ന് ഇങ്ങനെ ഒരു പരിപാടി
നടക്കുന്നത് കൊണ്ട് ധൈര്യമായി കോളേജില്‍ വരാല്ലോ.....മാത്രമല്ല 'ഞായര്‍'
എന്ന ഒരു ദിവസം മാത്രം വിരഹം അനുഭവിച്ചാല്‍ മതിയല്ലോ എന്ന്
കരുതിയാകും......''

ഉച്ചക്ക് തന്നെ പരിപാടി കഴിഞ്ഞു സകലരും പോയി......വര്‍ഷങ്ങള്‍ക്കു ശേഷം
അവിടെ എത്തിയപ്പോള്‍ ഒന്ന് ക്യാമ്പസ്സില്‍ ഒന്ന് നടക്കണം എന്ന്
തോന്നി......ആഗ്രഹം അറിയിച്ചപ്പോള്‍ ''സാറ് പോയി നടന്നു വാ'' എന്ന്
മറുപടിയും കിട്ടി.......എന്റെ ഡ്രൈവര്‍ക്കും  അവിടത്തെ വാച്ച്മാനും വെടി
പറയാന്‍ ഉള്ള നല്ല അവസരവും കിട്ടി........

വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ പഠിച്ച ക്യാമ്പസ്സില്‍ എത്തുന്നവരുടെ എത്രയോ
അനുഭവങ്ങള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്....കേട്ട്
പഴകിയിട്ടുണ്ട്.....എനിക്കും അതില്‍ നിന്നും പ്രത്യേകിച്ചൊന്നും
ഉണ്ടാവില്ലെന്ന മുന്‍ധാരണയോടെ തന്നെയാണ് ഞാന്‍ അവിടെ
ചുറ്റിയത്......കുറച്ചു നല്ല കെട്ടിടങ്ങള്‍ കൂടി വന്നിരിക്കുന്നു
....പഴയത് ചിലത് പുതുക്കിപ്പണിതിരിക്കുന്നു.....എങ്കിലും ഭംഗിക്ക് ഒരു
കുറവും വന്നതായി തോന്നിയില്ല......ആരും ഇല്ലാത്തത് കൊണ്ടാവാം ഏകാന്തത
അല്പം അസ്വസ്ഥത കൊണ്ട് വന്നു......സത്യത്തില്‍ ആ അസ്വസ്ഥത അനുഭവിക്കാന്‍
ഇഷ്ടമുള്ളത് കൊണ്ട് തന്നെയാവാം എനിക്ക് ഇവിടെ ചുറ്റിക്കറങ്ങാന്‍
തോന്നിയത് .....അല്ലെങ്കിലും ഇപ്പൊ എല്ലാം ഓരോരോ തോന്നലുകളില്‍ ഒതുങ്ങി
പോകുന്നുണ്ട്.....

നമ്മുടെ ഡിപ്പാര്‍ട്ട്മെന്റിനു  വലിയ  മാറ്റങ്ങള്‍  ഇല്ല......കൂടുതല്‍
മാറ്റങ്ങള്‍ വന്നിട്ടുള്ളത് കോളേജ് അങ്കണത്തിനാണ് .....പുതിയ
പുല്‍ത്തകിടികളും അവയ്ക്ക് സംരക്ഷണ മതിലും വന്നിരിക്കുന്നു.....അതിനകത്ത്
തന്നെ ചെറിയ ഒരു പൂന്തോട്ടവും......കിട്ടാവുന്ന സ്ഥലങ്ങളില്‍ ഒക്കെ
പുല്‍ത്തകിടികള്‍.....അതെല്ലാം കൃത്രിമം ആയിരുന്നെങ്കിലും സത്യത്തില്‍
എനിക്കതില്‍ വളരെ കൂടുതല്‍ കൃത്രിമത്വം അനുഭവപ്പെട്ടു.....മടുപ്പും
തോന്നിച്ചു.....ചെറിയ കല്ലുകള്‍ ഉള്ള ചുവന്ന മണ്ണില്‍ പൊഴിഞ്ഞു
കിടക്കുന്ന ഇലകള്‍ നിറഞ്ഞ പഴയ അവസ്ഥ എത്ര രസമായിരുന്നു.....ആ കൊഴിഞ്ഞ
ഇലകള്‍ പോലും ഒരു വിരഹം തന്നിരുന്നു......ഓരോരോ ഓര്‍മ്മകള്‍
തന്നിരുന്നു........മരങ്ങളെല്ലാം  ഇപ്പോഴും ഉണ്ട്...പക്ഷെ ഒരില വീണാല്‍
അടുത്ത നിമിഷം തന്നെ ജോലിക്കാര്‍ അതെടുത്തു കളയുമത്രേ....നോട്ടക്കൂടുതല്‍....!!

നമ്മള്‍ ഉപയോഗിച്ചിരുന്ന ബെഞ്ചുകളും ഡെസ്കുകളും മറ്റും ചുമ്മാ അവിടെ
തന്നെയുണ്ടോന്നു നോക്കി.....പലതിലും നമ്മള്‍ കുറിച്ച് വച്ച അടയാളങ്ങള്‍
ഉണ്ടായിരുന്നല്ലോ.....ചിതറിപ്പോയ സൌഹൃദങ്ങളുടെ വിങ്ങല്‍ ക്ലാസ്സില്‍
കയറിയ ഉടന്‍ തന്നെ അനുഭവപ്പെട്ടു .....പിണക്കങ്ങളും ഇണക്കങ്ങളും തല്ലും
ബഹളവും കുസൃതിയും എല്ലാം ഓര്‍ത്തപ്പോള്‍ നേര്‍ത്ത ഒരു സൂചി കൊണ്ട്
കുത്തുന്ന വേദനയുണ്ടാക്കി ....
ഓര്‍മ്മയില്ലേ നമ്മുടെ ഇച്ചായന്‍ കോമ്പസ്സ് കൊണ്ട് കോറി വരച്ച നമ്മുടെ
ലക്ഷ്മി ടീച്ചറുടെ മുഖത്തിന്റെ ചിത്രം നിനക്ക്?...ആ ബെഞ്ച്‌
തൊട്ടപ്പുറത്തെ ക്ലാസ്സില്‍ ഞാന്‍ കണ്ടു.....ആ ചിത്രത്തെ കുറിച്ച്
പുതിയതായി ഇറങ്ങാന്‍ പോകുന്ന കഥാസമാഹാരത്തില്‍ ഞാന്‍
കുറിച്ചിട്ടിട്ടുണ്ട്‌ ....

..വെയിലിനു കനം കുറഞ്ഞപ്പോള്‍ ഞാന്‍ ഗ്രൌണ്ടിലെക്കിറങ്ങി.....അവിടെയും
ക്രിക്കറ്റിനായി കുറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ടല്ലോ.....പണ്ട്
വിക്ടോറിയയിലെ സുബിന്റെ ഒരോവറില്‍ ഞാന്‍ ഇരുപതു റണ്‍സ് നേടിയതും തിരിച്ചു
അവന്‍ എന്റെ ഓവറില്‍ ഇരുപത്തിമൂന്ന് അടിച്ചു എന്നെ ഓടിച്ചതും പറഞ്ഞു നീ
എത്ര തവണ എന്നെ കളിയാക്കിയിട്ടുണ്ട്......ക്രിക്കറ്റും ഫുട്ബോളും
ബാസ്കറ്റ് ബോളും വോളിബോളും ഒക്കെ കൊണ്ട് നിറഞ്ഞ ആ
കാലം.....ഹോ..........അനുഭവിച്ചിരുന്ന സന്തോഷവും നഷ്ടപ്പെട്ടതിന്റെ
വേദനയും തികട്ടി വന്നു അപ്പോള്‍.....

ഗ്രൌണ്ടിന്റെ അറ്റത്തെ ഒരു  വശത്തിരുന്ന് കൊണ്ട് കോളേജ് മൊത്തം കാണാന്‍ കഴിയുന്ന ആ പോയന്റ്   നീ
ഓര്‍ക്കുന്നില്ലേ? നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം........പച്ച പുതച്ച ഗ്രൌണ്ടും പിന്നെ ഏഴെട്ടു പടികള്‍ ഉള്ള സ്റ്റേഡിയവും
അതിനു പുറകിലായി കാണുന്ന പൂമരങ്ങളും കോളേജ്
ബില്‍ഡിങ്ങുകളും ......ആഹാ...കോളേജ് ക്യാമ്പസ്സിന്റെ സൌന്ദര്യം മുഴുവന്‍
ആസ്വദിക്കണമെങ്കില്‍ ആ ഒരൊറ്റ സ്ഥലത്ത് നിന്നാല്‍ മതി.....നീയും
എനിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി......

.തിരിച്ചു പോരുന്നതിനു മുമ്പായി എപ്പോഴും പൂ ചോര്‍ന്നിരുന്ന ആ
വാകമരത്തിന്റെ ചോട്ടില്‍ പോയി...........അവിടെയിരുന്നു നമ്മുടെ ബാലകൃഷ്ണ
അയ്യര്‍ മൂളിയിരുന്ന ഹംസാനന്ദി രാഗം മറക്കാന്‍ കഴിയുമോ?......എന്തോ പണ്ട്
മുതലേ ആ രാഗം നമുക്ക് എത്രയോ ഇഷ്ടമായിരുന്നു......നമുക്ക് വേണ്ടി
പാടിത്തന്ന്    അവന്‍ മടുത്തിട്ടില്ലേ.....?....അവന്‍ ഇപ്പൊ ദൈവത്തിന്റെ ഏറ്റവും
നല്ല പാട്ടുകാരില്‍ ഒരാളായിരിക്കും.......അല്ലേ?.....എന്തൊക്കെ
സംഭവിച്ചു.....

പടിയിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി പൂവാകയെ നോക്കി....ആരോ ഹംസാനന്ദി
മൂളിയോ?....കോളേജില്‍ പോയ വിവരം നിന്നെ അറിയിക്കണമെന്ന് തോന്നി....അത്
കൊണ്ടാണ് ഇത്രയും എഴുതിയത്..........ഇതില്‍ നിന്ന് തന്നെ ബാക്കിയുള്ള ആ
ഫീല്‍ നീ മനസ്സിലാക്കുമെന്ന് കരുതുന്നു.....

ഈ എഴുത്ത് ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നില്ല......ഞാനും ആദ്യമായിട്ടാണ്
പോസ്റ്റ്‌ ചെയ്യില്ലെന്ന് ഉറപ്പുള്ള ഒരു
കത്തെഴുതുന്നത്.............പോസ്റ്റ്‌ ചെയ്യേണ്ടത് ആരുടെ
പേരിലാണ്?...ഗബ്രിയേലച്ചന്റെ പേരിലോ?......അച്ഛന്‍ ഈ കത്ത്
ലില്ലിപ്പൂക്കളുടെ ഒരു കെട്ടിനോപ്പം നിന്റെ മാര്‍ബിള്‍ പുതച്ച കല്ലറയില്‍
വെക്കുമായിരിക്കും........പക്ഷെ എനിക്ക് നിന്നോട് പറയാന്‍ ഉള്ളത്
അങ്ങോട്ട്‌ എത്തിക്കേണ്ടതുണ്ടോ ?.......അത് കൊണ്ട് ഇത് എന്റെ മേശയില്‍
തന്നെ ഇരിക്കട്ടെ.............



എന്ന് നിന്റെ സ്വന്തം കുട്ടൂസ്....( ആ വിളിയെങ്കിലും നിനക്ക്
ഓര്‍മ്മയുണ്ടോ അനൂ? ...അറിയാതെ ആണെങ്കിലും ഞാന്‍ ഇപ്പോഴും നിന്റെ ആ വിളി
കേള്‍ക്കാറുണ്ട്.....)

*********************************

എഴുതി മടക്കി എടുത്തു വച്ച ഈ കത്തില്‍ ഒരിക്കല്‍ കൂടി
എഴുതട്ടെ.......എന്റെ പതിനഞ്ചു വയസ്സായ മകള്‍ പറഞ്ഞു ഈ കത്ത് പോസ്റ്റ്‌
ചെയ്യണമെന്നു......എന്റെ ഭാര്യയും പറഞ്ഞു....അവര്‍ക്ക് നിന്നെ കുറിച്ച്
അറിഞ്ഞ അന്ന് മുതലേ നിന്നെ ഇഷ്ടമാണ്......''എന്നെ കെട്ടിയതില്‍ അനുവിന്
പിണക്കമുണ്ടോ '' എന്ന് നിന്നോട് ചോദിക്കാന്‍ അവള്‍ എന്നോട് പലപ്പോഴും
പറയാറുണ്ട്‌......അവള്‍ക്കു നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍
സങ്കടമുണ്ട്.......ഒരിക്കല്‍ നിന്നെ വന്നു കാണണമെന്ന് മകളും മകനും
ഭാര്യയും പറഞ്ഞിട്ടുണ്ട്......ലില്ലിപ്പൂക്കളുടെ കൂടെ അപ്പായുടെ ഈ കത്ത്
ആ മാര്‍ബിളില്‍ ഇരിക്കുമ്പോള്‍, അത് അനു ആന്റിയുടെ ഹൃദയത്തില്‍ ചേരും
എന്ന് മകള്‍ പറഞ്ഞു........നിനക്ക് ശേഷം എന്നെ സ്നേഹത്തിന്റെ കാണാത്ത
ആഴങ്ങളിലേക്ക് കൊണ്ട് പോയ അവര്‍ പറയുന്നത് അനുസരിക്കാതിരിക്കാന്‍ എനിക്ക്
കഴിയില്ല........ഇനി ഗബ്രിയേലച്ചന്റെ അഡ്രസ്സ് തപ്പിയെടുക്കണം....അച്ഛന് പ്രത്യേകമായി മറ്റൊരു  കത്തും എഴുതണം. ....ഈ
കത്തിനൊപ്പം വെക്കാനുള്ള ലില്ലിപ്പൂക്കള്‍ അവിടെ ഇപ്പൊ
മൊട്ടിട്ടിട്ടുണ്ടാകും..... ..
(സുജിത് സുട്ടൂ)

My Click 4


My Click 3


My Click 2


My Click 1


Chithra about AR Rahman : The innocent boy




Each and every songs of  Ilaya Raja Sir gave me  different types of  experience. He opened up a new world of relations and fame to me. I visit him always with some fear and maximum respect. He has a magical feel to bring others towards him with his music.
Once I noticed  a boy in a  recording session of Raja sir. A short boy with very ordinary looks. He was almost 14 years old.
Some times Raja sir calls him  ‘’ Dileep we have to make clear that tune again’’ .
I wondered.  Which is this small boy in front of the great Raja sir !!
I asked Souder Raj sir..
’’Who is this?’’
‘’This is Dileep’’
‘’Why this small boy is here?’’
‘’He is the son of  RK Sekhar Sir and he is very brilliant in key board’’


I have already heard about RK Sekhar sir. He is a well known musician. Not only an ordinary one but also was a class art  in re-recording. There may not be  a person like him in Indian film industry. It is not a wonder if his son gets a musical taste as heritage.
Then I heard many stories about that son. All the stories was about  the extra ordinary abilities of that small boy !!
Many years gone. One day I knew Rahman is the music director of the film Roja. The very same boy who played key board for Raja sir. The old Dileep is now AR Rahman. Time made that change.
We became more intimate in a sudden.  He was same as that old boy. I have already tried to understand his abilities from the primary stage.  Rahman never forgot that relationship with me. He  gave me a salute always whenever he found me in any group. He always taken care about his relations.
Soon he became famous everywhere. With his world class music he became our pride. The waves that he brought from the film “Gentleman” has become the soul of south India
I always thought what will be the reason behind this success? I got the answer and it was HARD WORK. The musical taste which he got from his father and his hard work helped him to become AR Rahman from Dileep. 
Apart, I found a special behavior in Rahman and that was his team spirit. He won’t  tell any bad comments on anybody. He will tell only good words, otherwise he will be silent. He never jumped into the negative culture of the film field. So nobody can tell anything about him.
The music directors normally give many songs to the debutants. But they will not give the payment properly. But Rahman was not  like that. In the case of remuneration he was very accurate. Also he was very strict in the case of inlay card of CD. He strictly put the names of each and every singers name in the card always. He said, his singers are the supporting pillars of his music. He will be in the prayers of each singer who sung his song. That will give him blessings, I think.
He is really a good minded. He spends a part of his earnings for the charity. He sends food to a mosque in every week of a month. He gives money to the poor people from his pocket.  Mostly the world don’t know about  these type good things !!
The other man that I have noticed like him is MSV sir. A lot of  people will come to his home everyday by asking for a chance to sing. He gives chance to the qualified people always, but he will not make the  rest  disappointed.  If there is any possibility of a chance he will make them happy and  will send them with money. .
His entry to see the visitors is a treat for eyes. First of all a lovely  fragrance  will flow to the visitors. Then we will hear a voice of bell from the pooja room. When he comes from the pooja room his wife will be ready  with a plate of money. He will not count the money. He will take  whatever he gets in his hand. He always believed their happiness is his blessings.
May be Rahman followed this behavior. He will not make anybody disappointed.
Normally most people will lose their humbleness and simplicity when they became more famous and rich. But Rahman is just opposite to this.
I remember an incident. There was a function of  Rotary Club to venerate Rahman. I did a speech on Rahman. Actually I just introduced Rahman whom I know for a long time  in front of the people. Next day morning I got a beautiful bouquet decorated with rose flower with a small note.
‘’Thank you so much for the sweet words on me’’
Rahman sent me a bouquet?  How great he is?  What an artist he is? More over how many songs that he given  me !!!  Such man need not tell any thanks to me. But Rahman did that. There you can see the greatness….

I participated in many tours with him. Every trip was interesting. All his concerts were wonders !! the structure of every  programme will be magical as they lead the people to an another world of musical feel. The people come to feel the mesmerizing music and they can also see  the amazing play of technologies too.
Nobody can  predict his entry to the concert. Sometimes he will come from underground, sometimes he will get down in a glass nest through a crane from the top. His concerts will  give us a real dream world. 
There was a concert in November-December of 2009 at Chennai. The sponsor  was  a construction company named as Marg Swarnabhoomi for the money-making of special economic zone. The crowd was the biggest ever. I was also a part of that show. My song was in the second part. I was in a corner of the stage by drinking hot water and having a wicks tablet. I am the only singer in his concert to sing in a stand position. All the others were given peppy number and I have been reserved for the melody songs. He gave me a chair and advised to change my position and also told me not to fell down.
He taken care about all his co workers. He didn’t want to have any difficulties to them. Soon he found the flowing crowd. Suddenly he moved backward and closed his eyes and fell into prayers.
I believe, these all things  will be the success of an artist. I would say the new generation music directors will have many things to study from him. His qualities shall be imitated.

Nowadays  a company named  Global Media are conducting the concerts of Rahman. Mainly they are aiming the young singers. Hariharan sir is there, but recently I am not going for these functions. One day I got a letter. It was of Rahman.
One of his messengers  brought that to my home.
The letter says…. 
“ Please don’t feel anything bad with me for not calling you for the concerts. The plan has been changed for the youth. The new event is sponsoring by an American company in a new style. I want your blessings. I want to work with you again’’

What a humble mind he has !! I think this holy mind is the reason of his victorious  journey still  from the top to the  top …..

സംഗീതവും മനുഷ്യനും സംഗീത ചികിത്സയും

മനുഷ്യനും സംഗീതവും തമ്മിലുള്ള ബന്ധം ഒരു പക്ഷെ പറഞ്ഞറിയിക്കാന്‍
കഴിവില്ലാത്തവണ്ണം ഉറപ്പുള്ളതാണ്....സംഗീതത്തിനു ഇക്കാണുന്ന രീതിയില്‍
ഉള്ള ചിട്ടവട്ടങ്ങള്‍ വരുന്നതിനു മുമ്പേ തന്നെ മനുഷ്യന്‍ അത്
ആസ്വദിച്ചിരുന്നു......പ്രകൃതി
യുടെ സംഗീതം.!!!!!!! ...സംഗീതം
നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും
ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്.....ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന
അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു പാട്ട്
കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു....നമ്മെ
അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍
കാണിക്കുന്നു...ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ....മാനസിക ഭാരം
കുറയ്ക്കുന്നു.....എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ്
അനുഭവപ്പെടുക.....അത് ഒരു പക്ഷെ നമ്മെ
അസ്വസ്തമാക്കിയെക്കാം....നൊമ്പരപ്പെടുത്തിയേക്കാം.....വേണ്ടപ്പെട്ടവരെയെല്ലാം
ഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം.....ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ
ഹൃദയത്തില്‍ തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്?

വിവിധ രാഗങ്ങളുടെ ഭാവങ്ങള്‍ ആണ് വിവിധ തരം വികാരങ്ങള്‍ നമ്മില്‍
സൃഷ്ടിക്കുന്നത്...ഇതിനെ കുറിച്ച് പുരാതന സംഗീത ഗ്രന്ഥമായ ‘’സ്വര ശാസ്ത്ര
‘’ത്തില്‍ പറയുന്നുണ്ട് .....അത് പ്രകാരം നമ്മുടെ സംഗീത പദ്ധതിയില്‍
ഉള്ള 72 മേളകര്‍ത്താരാഗങ്ങളും നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട 72
ഞരമ്പുകളെ നിയന്ത്രിക്കുന്നു.....ഒരാള്‍ സ്വര ശുദ്ധിയോടെ ഒരു രാഗം
ലക്ഷണങ്ങളോടെ പാടുമ്പോള്‍ അയാള്‍ക്ക്‌ ആ പ്രത്യേക ഞരമ്പിന്റെ  പൂര്‍ണ്ണ
നിയന്ത്രണം കൈ വരുന്നു എന്ന് വിശ്വസിക്കുന്നു.. ഇതനുസരിച്ച്
ചികിത്സകളില്‍ സംഗീതം ഒരു അനുബന്ധ ഉപാധിയായി പുരാതന കാലം മുതല്‍ക്കേ
ഉപയോഗിച്ചിരുന്നു...ഇപ്പോള്‍ ഈ ആധുനിക കാലത്തും അതിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്തി വരുന്നു......പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും
പരീക്ഷണങ്ങളിലൂടെയും ഗവേഷങ്ങളിലൂടെയും ഓരോ രാഗങ്ങള്‍ക്കും എങ്ങനെ ഏതു
രീതിയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും എന്ന് മനസ്സിലാക്കാന്‍
കഴിഞ്ഞിട്ടുണ്ട്.. ഇപ്പോഴും അത് തുടരുന്നു..

തെരഞ്ഞെടുത്ത രാഗങ്ങള്‍ ഉപയോഗിച്ചുള്ള സംഗീത ചികിത്സ ഇപ്പോള്‍ പലയിടത്തും
 നടത്തി വരുന്നു.....ശരീരത്തിന് പ്രതീക്ഷിക്കുന്ന മാറ്റങ്ങളും ഹോര്‍മോണ്‍
രൂപാന്തരങ്ങളും വിവിധ തരം സംഗീതവും സംഗീത ഉപകരണങ്ങളും വച്ച്
പരീക്ഷിക്കുന്നു..ഈ ചികിത്സക്ക് വിധേയനാകുന്ന വ്യക്തി , സംഗീതത്തെ
കുറിച്ച് അല്പം പോലും അറിയാത്ത ആളായിരിക്കാം.....അത്തരത്തില്‍ പെട്ട
ആളുകള്‍ക്കും പോസിറ്റീവ് ആയ ആയ മാറ്റങ്ങള്‍ ആണ് ഇത് വരെ
കണ്ടെത്തിയിട്ടുള്ളത്.....അസുഖത്തിന്റെ കാഠിന്യം അനുസരിച്ച്
വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം....ഇതിന്റെ ഒരു  പരിമിതിയും  അതാണ്... ഏറ്റവും
പുതിയ പഠനങ്ങള്‍ തെളിയുക്കന്നത്, നമ്മുടെ സംഗീതത്തിനു തലച്ചോറുമായി ഉള്ള
ബന്ധത്തെ കുറിച്ചാണ്....മിസോതിലിയോമ (ഒരു തരം കാന്‍സര്‍ ),
പെരിറ്റോണിയല്‍ മിസോതിലിയോമ, ആസ്ബടോസ് കാന്‍സര്‍ തുടങ്ങിയവയ്ക്ക് സംഗീത
ചികിത്സ ഗുണം ചെയ്തിട്ടുണ്ടത്രെ ...വിജയകരമായ ചികിത്സയിലൂടെ മിസോതിലിയോമ
രോഗലക്ഷണങ്ങള്‍ കുറക്കാന്‍  കഴിഞ്ഞിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍
....

മൂന്നു പ്രധാന മേഖലകളില്‍  ആണ് സംഗീത ചികിത്സ ഏറെ ഗുണം ചെയ്തു കാണുന്നത്..
  • വേദന, കടുത്ത ആകാംക്ഷ  , സമ്മര്‍ദ്ദം
  • മാനസിക വൈകാരിക ശാരീരിക വൈകല്യങ്ങള്‍
  • നാഡീ വ്യൂഹ തകരാര്‍ , മിസോതിലിയോമ
നമുക്ക് ചില രാഗങ്ങളും അതുപയോഗിക്കുന്ന രോഗ വിഭാഗങ്ങളും
പരിചയപ്പെടാം....ഹൈപ്പര്‍ ടെന്‍ഷന്‍ കുറക്കാന്‍  ആഹിര്‍ ഭൈരവ് , തോഡി
എന്നീ രാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്......ദേഷ്യം അടക്കാനും കൂള്‍
ആയിരിക്കാനും പുന്നാഗ വരാളി, ശഹാന ഉപയോഗിക്കുന്നു.....വയര്‍ / അസിഡിറ്റി
സംബന്ധമായ അസുഖങ്ങള്‍ക്ക് ദീപക്(ഹിന്ദുസ്ഥാനി), കോണ്‍സ്റ്റിപേഷന്
ജോന്‍പുരി എന്നിവ പ്രയോജനപ്പെടുത്തുന്നു...

മറ്റു ചിലത്…

ഹിന്ദോളം - ഹൈപ്പര്‍ ടെന്‍ഷന്‍,   റ്യുമാറ്റിക്  ആര്‍ത്രിറ്റിസ് , 
 സ്പോണ്‍ടിലിറ്റിസ് - യോജിച്ച സമയം, വസന്ത കാലത്ത് പുലര്‍ച്ചെ , പ്രത്യേകത
:- പോസിടീവ് മൂഡ് ഉണ്ടാക്കുന്നു

കല്യാണി - ടെന്‍ഷന്‍, ഭയം കുറയ്ക്കുന്നു..ആത്മ വിശ്വാസം കൂട്ടുന്നു -
യോജിച്ച സമയം :- രാത്രിയുടെ ആദ്യ പാദം – പ്രത്യേകത :- ധൈര്യം & സ്നേഹം

കാംബോജി - ദുഃഖം, ടെന്‍ഷന്‍ - യോജിച്ച സമയം :- പുലര്‍ച്ചെ & രാത്രിയുടെ
ആദ്യ പാദം - പ്രത്യേകത :- സന്തോഷം, പ്രതീക്ഷ...

കേദാര്‍ - കോള്‍ഡ് , ചുമ, ആസ്മ, തല വേദന - യോജിച്ച സമയം :- രാത്രി -
പ്രത്യേകത :- ആരോഗ്യപരമായ ചിന്ത

മോഹനം - മൈഗ്രെയ്ന്‍ , കടുത്ത ആകാംക്ഷ  - യോജിച്ച സമയം :- രാത്രിയുടെ
ആദ്യ പാദം - പ്രത്യേകത :- ധൈര്യം, വെല്ലുവിളി, ദയ, റൊമാന്‍സ്

കാഫി - ഉറക്കമില്ലയാമ - യോജിച്ച സമയം :- ഉറക്കത്തിനു മുമ്പ്, എല്ലാ
കാലത്തും അനുയോജ്യം...- പ്രത്യേകത :- റൊമാന്റിക് ഫീലിംഗ് കൂട്ടുന്നു..

ഭൈരവി - സൈനസൈറ്റിസ് - യോജിച്ച സമയം :- ശിശിരം - പ്രത്യേകത :- സന്തോഷം , സമാധാനം

ചന്ദ്രകൌണ്‍സ് - പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗങ്ങള്‍ - യോജിച്ച
സമയം :- അര്‍ദ്ധരാത്രി - പ്രത്യേകത :- ശാന്തമായ മനസ്സും ശരീരവും

ശിവരഞ്ജിനി - ഓട്ടിസം, ബ്രെയിന്‍ ഡിസൊര്‍ഡര്‍ , മെമ്മറി കൂട്ടുന്നു...-
യോജിച്ച സമയം :- അര്‍ദ്ധരാത്രി - പ്രത്യേകത :- ആര്‍ദ്ര ഭാവം , കരുണ ഭാവം
ഇവയില്‍ ശരിക്കും വര്‍ക്ക് ചെയ്യുന്നു...

സംഗീതം നമ്മുടെ മനസ്സുകളെ മാത്രമല്ല ശരീരത്തെയും ആരോഗ്യമുള്ളതാക്കട്ടെ ...

.


Tuesday, July 2, 2013

എം ജി രാധാകൃഷ്ണൻ .... സംഗീതത്തിന് നഷ്ടപ്പെട്ടുപോയ മറ്റൊരു ഐശ്വര്യം

എം ജി രാധാകൃഷ്ണൻ .... സംഗീതത്തിന് നഷ്ടപ്പെട്ടുപോയ മറ്റൊരു ഐശ്വര്യം ( 29 / July / 1940 - 2 /July / 2010 )

എം ജി രാധാകൃഷ്ണൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിൽ ഓളങ്ങൾ അലയടിക്കുന്ന നന്മ നിറഞ്ഞ ഒരുപാട് ചലച്ചിത്രഗാനങ്ങളും ലളിത ഗാനങ്ങളും ഉണ്ട്... എല്ലാം മലയാളികൾ നെഞ്ചിലേറ്റിയ ഗാനങ്ങൾ.. ഒരിക്കലും മറക്കാനാകാത്തത്...

കുടയോളം ഭൂമി , നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ , ഓ മൃദുലേ , എത്ര പൂക്കാലമിനി , അമ്പലപ്പുഴെ ഉണ്ണികണ്ണനോട് , അല്ലിമലർക്കാവിൽ പൂരം കാണാൻ , ഞാറ്റുവേലക്കിളിയെ , പഴം തമിഴ് പാട്ടിഴയും , ഒരു മുറൈ വന്ത് പാർത്തായാ , വരുവാനില്ലാരുമീ , അംഗോപാംഗം , സൂര്യകിരീടം , പോരു നീ വാരിളം ചന്ദ്രലേഖേ , എന്തമ്മേ ചുണ്ടത്ത് , പഴനിമല മുരുകന് , അല്ലികളിൽ അഴകലയോ , ശലഭം വഴി മാറുമാ , കാറ്റേ നീ വീശരുതിപ്പോൾ , തിര നുരയും , എന്തിത്ര വൈകി നീ തുടങ്ങിയ അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ ഗാനങ്ങളിൽ ചിലത് മാത്രം ... എത്രയോ ഗാനങ്ങൾ വേറെ ....

ലളിത ഗാനത്തിന്റെ ഒരു അംബാസഡർ തന്നെയായിരുന്നു ഒരു കാലത്ത് അദ്ദേഹം... ''ഓടക്കുഴൽ വിളി ഒഴുകി '' വരും പോലുള്ള സംഗീതം ... കർണാട്ടിക് രാഗങ്ങളിൽ ഉള്ള അഗാധജ്ഞാനം അദ്ദേഹം വേണ്ടുവോളം സംഗീത സംവിധാനത്തിൽ ഉപയോഗിച്ചു...സാധാരണ ശ്രോതാക്കളുടെ മനസ്സ് നിറക്കാൻ പോന്ന പാട്ടുകൾ.. കർണ്ണാടക സംഗീതത്തിന്റെ അതിഗാംഭീര്യത മാത്രമായിരുന്നെങ്കിൽ ഒരുപക്ഷെ അത് ചലച്ചിത്ര സംഗീതരംഗത്ത്‌ വിജയം കാണണം എന്നില്ല..പക്ഷേ ലളിതമായി അതിനെ തരണം ചെയ്യാൻ സാധിച്ചതാണ് അദ്ദേഹത്തിന്റെ വിജയം... മറക്കാനാവാത്ത ഒരുപാട് നല്ല പാട്ടുകൾ നമുക്ക് കിട്ടി...

ഏതാനും ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുമുണ്ട് ...ശാരികേ ശാരികേ എന്ന അദ്ദേഹം പാടിയ ഗാനത്തിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല...

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച അദ്ദേഹത്തിന്റെ തറവാട് അക്ഷരാർത്ഥത്തിൽ ഒരു സംഗീത കേന്ദ്രം തന്നെയാണ്.. സംഗീത സംവിധായകനും ഹാർമ്മോണിയം കലാകാരനുമായ അച്ഛൻ മലബാർ ഗോപാലൻ നായർ , ഹരികഥാ കലാകാരിയായ അമ്മ കമലാക്ഷിയമ്മ , കർണ്ണാടക സംഗീതജ്ഞയും സംഗീതാധ്യാപികയും ഇന്ത്യയുടെ അഭിമാനമായ സാക്ഷാൽ കെ എസ് ചിത്രയുടെ ഗുരുവും ആയ ശ്രീമതി ഓമനക്കുട്ടി ടീച്ചർ സഹോദരി , മുഖവുരകൾ ആവശ്യമില്ലാത്ത പ്രശസ്ത പിന്നണിഗായകൻ എം ജി ശ്രീകുമാർ ... ഇവരെല്ലാം ഒരു വീട്ടിൽ നിന്ന് തന്നെ !! കെ എസ് ചിത്രയെ '' പ്രണയ വസന്തം തളിരണിയുമ്പോൾ'' എന്ന ഗാനത്തിലൂടെ ആദ്യമായി സിനിമയിൽ പാടിച്ചതും എം ജി രാധാകൃഷ്ണൻ തന്നെ...

രണ്ടു സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും മറ്റു നിരവധി പുരസ്കാരങ്ങളും നേടിയ ജനമനസ്സുകളിൽ എന്നും ഇടമുള്ള കർണ്ണാടക സംഗീതജ്ഞനും ഗായകനും സംഗീത സംവിധായകനും ആയിരുന്ന ശ്രീ എം ജി രാധാകൃഷ്ണൻ സാറിന്റെ ചരമവാർഷിക ദിനമാണിന്ന്... ( 2-July ).. ആ സൂര്യകിരീടം വീണുടഞ്ഞിട്ട്‌ , ആ ഓടക്കുഴൽ വിളി ഒഴുക്ക് നിന്നിട്ട് ഇന്നേക്ക് മൂന്നു വർഷമാകുന്നു...

അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ രവീന്ദ്ര സംഗീതത്തിന്റെ കണ്ണീർപ്പൂക്കൾ...

Friday, June 28, 2013

രാഗജ്വാലകൾ ! - രവീന്ദ്രന്‍ മാസ്റ്ററെ കുറിച്ച് ഗിരീഷ്‌ പുത്തഞ്ചേരി


രാഗജ്വാലകൾ !

ഗിരീഷ്‌ പുത്തഞ്ചേരി


------------------------------------

ഇത്രമാത്രം മനസ്സ് പിടഞ്ഞൊരു വേർപാട് ഞാനനുഭവിച്ചിട്ടില്ല.. അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എന്നെ കൊണ്ടുപോവരുതേ എന്നു കണ്ണിൽ ഒരു ദാരുണമായ ഒരു നിലവിളിയോടെ ഒരിക്കലും മടങ്ങിവരാത്ത ഏതോ ഒരു സാമ്രാജ്യത്തിലേക്ക് പടിയിറങ്ങിപ്പോകുന്നത് നിസ്സഹായമായ മനസ്സോടെ എനിക്ക് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.. ഇരുതലയും നീറിക്കത്തി , ഒടുക്കം നടുവിലെ ഒരു സന്നിഗ്ധബിന്ദുവിൽ എരിഞ്ഞൊടുങ്ങേണ്ടിവരുന്ന ഒരു പാവം തിരിയുടെ വെളിപാടാണല്ലോ നമ്മുടെയൊക്കെ ജീവിതം !. ഇവിടെ ദൈവവുമായി മറ്റൊരുടമ്പടിയുണ്ടാക്കാൻ ഏതു കൊലകൊമ്പനും അശക്തനാവുന്നു.. ജന്മമുണ്ടെങ്കിൽ മരണം നിശ്ചയം എന്ന കവിവാക്യം അർത്ഥപൂർണ്ണമാകുന്നു.. അല്ലെങ്കിൽ ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ - ചത്തുപോകുന്നു പാവം ശിവ ശിവ ! എന്ന കറുത്ത ഫലിതം സാർത്ഥകമാകുന്നു..

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അപചയകാലത്ത് , അൽപം ധാർഷ്ട്യം കലർന്ന കർണ്ണാട്ടിക് ശൈലിയുടെ സ്വരത്താക്കോലുമായി, സാമ്പ്രദായിക രാഗപദ്ധതികളുടെ പത്തായപ്പുര പിടിച്ചടക്കി , സരളിവരിശകളുടെയും ഝണ്ടവരിശകളുടെയും നീക്കിയിരുപ്പ് , ഇടങ്ങഴിയിലൂടെയളന്നെടുത്ത് മലയാളിക്ക് വീതം വെച്ചുകൊടുത്ത രവീന്ദ്രന്റെ മരണവും ഇത്തരത്തിൽ ഒരാകസ്മികാനുഭവം തന്നെയായിരുന്നു നമുക്ക്..

എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളിൽ ചിലതും അവയുടെ കോടാനുകോടി ജന്യങ്ങളിൽ പലതും നമ്മുടെ മനസ്സിന്റെ വസന്തകാലത്തിലേക്ക് ഹൃദയം കൊണ്ട് ജപിച്ചെറിഞ്ഞു തരുകയായിരുന്നു രവിയേട്ടൻ.. യേശുദാസ് , എം. ജി. ശ്രീകുമാർ , എസ്. പി. ബാലസുബ്രഹ്മണ്യം , ജയചന്ദ്രൻ , ബിജു നാരായണൻ , മധു ബാലകൃഷ്ണൻ , ചിത്ര , സുജാത , ആശ. ജി. മേനോൻ , ഗായത്രി തുടങ്ങി ഒരുപാടൊരുപാട് ആലാപനപ്രതിഭകളുടെ കരളിനു കൊത്തിയെടുക്കാൻ പാകത്തിൽ , സ്റ്റുഡിയോകളുടെ കാവൽ വരമ്പത്തിരുന്ന് ഈ ഗാനപ്പെയ്ത്തുകാരൻ സ്വരക്കറ്റ കൊയ്തുകൊണ്ടേയിരുന്നു.. ഏതാണ്ട് രണ്ടരപ്പതിറ്റാണ്ട് കാലത്തോളം.. ( യേശുദാസായിരുന്നു രവിയേട്ടനെക്കണ്ടെടുത്ത് , ആദ്യമായി സംഗീതസംവിധാന രംഗത്തേക്ക് അനുഗ്രഹിച്ചയച്ചതെന്ന് നമുക്ക് അറിയാവുന്നതാണല്ലോ )

നിലവിലുള്ള സംഗീത സമ്പ്രദായങ്ങളെ സ്വാംശീകരിച്ചുകൊണ്ടുതന്നെ അതിന്റെ കെട്ടുപാടുകളെ ലംഘിക്കുക എന്ന ശൈലിയാണ് രവിയേട്ടൻ ആദ്യമായി തന്റെ സംഗീത സംവിധാന രീതിയിൽ പരീക്ഷിച്ച മാർഗ്ഗം.. ദാസേട്ടന്റെ നാദവിശുദ്ധി , അതുവരെ താരസ്ഥായിയിൽ ഉപയോഗപ്പെടുത്തിയ ഗാനകലക്ക് , അദ്ദേഹത്തിന്റെ മന്ദ്രസ്ഥായിയിലുള്ള ആലാപനവൈഭവം അനുഭവിച്ചറിയാൻ ഭാഗ്യം തന്നത് രവിയേട്ടന്റെ കൊമ്പോസിഷനാണ്..

ദക്ഷിണാമൂർത്തി സ്വാമിയും രാഘവൻ മാസ്റ്ററും ദേവരാജൻ മാസ്റ്ററും ബാബുക്കയും എം. എസ്‌. വിശ്വനാഥനും പുകഴേന്തിയും എം. ജി. രാധാകൃഷ്ണനും കണ്ണൂർ രാജനും തൊട്ട് , എം. കെ. അർജ്ജുനൻ മാസ്റ്റർ വരെയുള്ള മഹാരഥന്മാർ നിർത്തിയേടത്തുവച്ച് തുടങ്ങുകയായിരുന്നു രവിയേട്ടന്റെ സംഗീതസപര്യ.. കവികളുടെയിലെ കാൽനടക്കാരനായിരുന്ന പി. കുഞ്ഞിരാമൻനായരുടെ കാവ്യജീവിതത്തിനോട് ഏതാണ്ട് സദൃശമായിരുന്നു രവിയേട്ടന്റെ സംഗീതയാത്രയും എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.. ഹൃദയത്തിൽ കവിതയുടെ കനലുകടഞ്ഞ് , കാൽപ്പനികതയുടെ നറുവെണ്ണയെടുത്ത കുഞ്ഞിരാമൻനായരും സ്വന്തം ഹൃദയം കൊണ്ട് ചലനാട്ടയും ഹംസധ്വനിയും രീതിഗൗളയുമൊക്കെ വാറ്റിയെടുത്ത രവിയേട്ടനും തത്വത്തിൽ മലയാളിക്ക് മഥിച്ചുകൊടുത്തത് കലയുടെ പാലാഴി തന്നെയാണ്.. താൻ കഴിഞ്ഞ കുറേ ദിവസങ്ങളായി സ്കൂളിൽ പഠിപ്പിക്കാൻ വന്നിട്ടില്ലെന്ന കാര്യം നാളെ ഇൻസ്പെക്ഷനു വരുന്ന എ. ഇ. ഒവിനോട് പറയരുതേ എന്നപേക്ഷിച്ച് , രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന തന്റെ ശിഷ്യഗണങ്ങളായ സ്കൂൾ കുട്ടികൾക്ക് കൽക്കണ്ടം കൈക്കൂലിയായി കൊടുത്ത് കാലുപിടിച്ച് കരയുന്ന കുഞ്ഞിരാമൻ നായരും ഇത്ര ലക്ഷം രൂപ തന്നാലേ താങ്കളുടെ പടത്തിനു ഞാൻ സംഗീതം നിർവഹിക്കൂ എന്ന് ശാട്യം പിടിക്കുകയും അൽപം കഴിഞ്ഞ് അതേ പ്രൊഡ്യൂസർ ഒരു ദരിദ്രനാണെന്ന് മനസ്സിലാക്കിയപ്പോൾ ലക്ഷം പോയിട്ട് ഒരൊറ്റ രൂപയുടെ നാണയം തന്നാൽ താങ്കൾക്ക് എന്റെ ഹൃദയം പിഴിഞ്ഞ് പാട്ടുകളുണ്ടാക്കിത്തരാമെന്ന് കാരുണ്യം കാണിക്കുന്ന രവിയേട്ടനും ഒരു ഗർഭപാത്രത്തിൽ പുറംതിരിഞ്ഞു കിടന്നിരുന്ന സഹോദരന്മാരായിരിക്കാമെന്നു ചിന്തിക്കുന്നത് അഭംഗിയാവില്ലല്ലോ..

നിസ്വനും നിരായുധനുമായവന്റെ ഹൃദയവേദനയറിയാനുള്ള കഴിവ് , രവിയേട്ടന്റെ ഒരപൂർവ്വ സിദ്ധിയായിരുന്നു.. കാരണം , ഒരുപാടു വേദനകളുടെ മൂർച്ചയും മൂർച്ഛയുമുള്ള കരിങ്കൽച്ചീളുകൾ ചവിട്ടി ചോരവാർന്ന മനസ്സുമായാണദ്ദേഹം സംഗീതകൽപ്പദ്രുമത്തിന്റെ നാദശാഖയിലേക്ക് പടർന്നു കയറിയത്.. ഒരുപാട് തിരസ്കാരങ്ങളുടെയും തീ തീറ്റപ്പെടലിന്റെയും വ്യാകുലതകളിൽ നിന്നാണ് ആ കണ്ഠനാളത്തിലെ സ്വരസപ്തകം തിളച്ചു മറിഞ്ഞത്; മലയാളിയുടെ ഗാനാസ്വാദനത്തിന്റെ ഹൃദയാകാശം പിളർന്നത്..

കൈമോശപ്പെട്ടുണ്ടായ സ്വപ്നങ്ങളുടെയും കൈവിരൽത്തുമ്പിൽ നിന്ന് ഊർന്നുപോകുന്ന സൌഭാഗ്യങ്ങളുടെയും കർക്കിടകപ്പെയ്ത്തായിരുന്നു രവീന്ദ്രസംഗീതം.. അതിൽ ധിഷണയുടെ മിന്നലും ധിക്കാരത്തിന്റെ വിങ്ങലുമുണ്ട്.. പ്രണയത്തിന്റെ വിരഹാതുരതയും മരണത്തിന്റെ വിഷാദച്ഛവിയുമുണ്ട്.. ഭക്തിയുടെ ഭൂതബലിയും നിർവാണത്തിന്റെ നിർവേദാവസ്ഥയുമുണ്ട്..

സത്യൻ അന്തിക്കാടെഴുതിയ താരകേ ... എന്ന ഗാനത്തിൽ തുടങ്ങി , ഒ. എൻ. വി. സാറിന്റെ ശ്രീലതികയിലൂടെ ശ്രീത്വമാർന്ന , ശ്രീകുമാരൻ തമ്പി സാറിന്റെ ഇന്നുമെന്റെ കണ്ണുനീരിലൂടെ , ബിച്ചു തിരുമലയുടെ എഴുസ്വരങ്ങളിലൂടെ , കൈതപ്രത്തിന്റെ പ്രമദവനത്തിലൂടെ , എന്റെ ഹരിമുരളീരവത്തിലൂടെ അദ്ദേഹത്തിന്റെ രാഗജ്വാലകൾ കത്തിക്കയറുന്ന മായക്കാഴ്ച നാം ഒരുപാട് കണ്ടറിഞ്ഞു.. ഒരാളെ നാം സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളുടെ ശക്തിയെപ്പോലെ ദൗർബല്യത്തേയും സ്നേഹിച്ചേ പറ്റൂ എന്നു ബുദ്ധിയുള്ളവർ പറഞ്ഞുവെച്ചത്‌ ഇവിടെയും പ്രസക്തമാണ്.. ഇത്തിരി മുൻശുണ്‍ടിയും പിണക്കവും പരിഭവവും ഒക്കെ ആ കുറുമ്പുകാരന്റെ കൂടപ്പിറപ്പായിരുന്നെങ്കിൽ ഒത്തിരി സ്നേഹവും കാരുണ്യവും കണ്ണീരുമൊക്കെ അദ്ദേഹം തന്റെ മനസ്സിന്റെ ലോക്കറിലടച്ചുവെച്ചിരുന്നു... അത്യാവശ്യക്കാർക്ക് തുറന്നു കൊടുക്കാൻ വേണ്ടി മാത്രം..

രാണ്ടായിരത്തിയഞ്ച് മാർച്ച് മൂന്നാം തീയതി , കാലം മുറുക്കിവെച്ച ആ വീണക്കമ്പി ദൈവത്തിന്റെ വിരൽതട്ടി പൊട്ടിപ്പോയത് ഇപ്പോൾ ആരൊക്കെ ഓർക്കുന്നുണ്ടോ ആവോ..കലണ്ടറുകളിൽ മരിച്ചുവീഴുന്ന അക്കങ്ങളുടെ പെരുക്കങ്ങളിൽ നാളെ ഞാനും എന്ന് സമാധാനിച്ചുകൊണ്ട് സ്നേഹാദരങ്ങളോടെ ആ ... ഓർമ്മയ്ക്ക്‌ മുന്നിൽ , വിട .....

( ശ്രീ. എം. ഡി. മനോജ്‌ എഴുതിയ ഒലിവ് പബ്ലിക്കെഷന്സിന്റെ രവീന്ദ്രസംഗീതം എന്ന പുസ്തകത്തിലെ രവീന്ദ്ര സ്മരണകൾ എന്ന ഭാഗത്തിലെ രവീന്ദ്രൻ മാസ്റ്ററിനെ കുറിച്ചുള്ള ഗിരീഷ്‌ പുത്തഞ്ചേരിയുടെ ലേഖനം )

Tuesday, June 25, 2013

എന്തിന് നാണക്കേട്‌ തോന്നണം ?

അതിര്‍ത്തിയില്‍ മരിച്ച ജവാന്‍മാര്‍ക്ക്‌ ഒരു ലക്ഷവും ക്രിക്കറ്റ് കളി ജയിച്ച ടീമിലെ ഓരോരുത്തര്‍ക്കും ഒരു കോടി രൂപയും എന്ന കാര്യം വച്ച് സ്റ്റാറ്റസ് പലരും ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ഇട്ടു നാണക്കേട്‌ രേഖപ്പെടുത്തി കണ്ടു... കുറെ നാളുകളായി ഫെയ്സ്ബുക്കിൽ കണ്ടു വരുന്നതാണ് ഇത്തരം സ്റ്റാറ്റസുകൾ

എന്തിന് നാണക്കേട്‌ തോന്നണം ? ഇന്ത്യയിലെ ക്രിക്കറ്റ് കളി നിയന്ത്രിക്കുന്നതും നടത്തുന്നതും ആയ ബി സി സി ഐ എന്ന സംഘടന ഒരു വലിയ ടൂർണമെന്റ് ജയിച്ചു വന്ന ടീമിന് അവരുടെ തന്നെ കയ്യിലെ പൈസ എടുത്തു കൊടുത്തതിനു ഇവിടെ രോഷം കൊള്ളുന്നത്‌ എന്തിനാ? ഇന്ത്യയിലെ ജനങ്ങളുടെ കാര്യം നോക്കാൻ നമ്മൾ തന്നെ ജയിപ്പിച്ചു വിട്ട ഒരു സർക്കാർ ഉണ്ട്... എന്ത് പ്രശ്നങ്ങൾ വന്നാലും ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിന് ഉണ്ട്... ദുരന്തത്തിൽ പെട്ടവർക്ക് എത്ര വേണം എന്ന് നിശ്ചയിച്ചു കൊടുക്കേണ്ടത് അവരാണ്... അതെല്ലാം മര്യാദക്കു ചെയ്യാത്ത ഉത്തരവാദിത്തമില്ലാത്ത ഒരു കോത്താഴത്തിലെ സർക്കാർ ആയിപ്പോയതിന് മറ്റുള്ള കാര്യങ്ങൾ വച്ച് താരതമ്യം ചെയ്യുന്നത് ശരിയല്ല....

Sunday, June 23, 2013

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍....

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍......

രവീന്ദ്രൻ മാസ്റ്ററുടെ മറ്റൊരു മനോഹരഗാനം... കളിപ്പാട്ടം എന്ന ചിത്രത്തിന് വേണ്ടി കോന്നിയൂർ ഭാസ് രചിച്ചു ദാസേട്ടൻ അതിഗംഭീരമായി പാടിയ ഗാനം... ഹരികാംബോജി രാഗത്തിലെ ഈ പാട്ടിന് വല്ലാത്തൊരു ഭാവമാണ്...

ഒരു കളിപ്പാട്ടം പോലെ നിന്ന് ഒരു പെണ്‍കുട്ടിയെ സന്തോഷിപ്പിക്കേണ്ടി വരുകയും പിന്നീട് ജീവനെപ്പോലെ സ്നേഹിച്ചതിന് ശേഷം അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് ഓർക്കുന്ന നായകൻറെ അവസ്ഥയിൽ വരുന്ന സങ്കടം ആണ് ഇവിടെ സന്ദർഭം... ഏവരുടെയും മനസ്സിൽ തട്ടുന്ന രീതിയിലുള്ള ഈണവും വരികളും സർവോപരി വേണ്ട ഭാവത്തിൽ തന്നെ പാടിയ ദാസേട്ടനും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു...

ഇരുപതു വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഈ ഗാനം ഇപ്പോഴും പത്തരമാറ്റായി തിളങ്ങി നിൽക്കുന്നു എന്നതിൽ യാതൊരു അത്ഭുതവും ഇല്ല... രവീന്ദ്രൻ മാസ്റ്ററുടെ കയ്യൊപ്പ് പതിഞ്ഞ ഗാനങ്ങളുടെ ചരിത്രവും അതുതന്നെയാണ്...

സഹജീവികളുടെ സന്തോഷത്തിനു വേണ്ടി സ്വന്തം ദുഃഖങ്ങൾ ഉൾപ്പടെ എല്ലാം മറന്നു കണ്ണീരിനു മുകളിൽ ഒരു ചിരി പടർത്തി ജീവിതം മാതൃകയാക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും മുന്നിൽ ഈ ഗാനം രവീന്ദ്രസംഗീതം സമർപ്പിക്കുന്നു....


കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍
മനോവീണ മീട്ടുന്നു ഞാന്‍...
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍
സ്വരക്കൂടു കൂട്ടുന്നു ഞാന്‍ ദേവീ...


മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും
മണിച്ചിലമ്പിന്‍ കൊഞ്ചലേ...
മനപ്പന്തലിന്‍ മഞ്ചലില്‍ മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നു
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍‌പൈങ്കിളീ എന്നുമീ യാത്രയില്‍ നിന്‍
നിഴല്‍പ്പാടു ഞാനല്ലയോ...


മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നുവീഴുമെന്‍
നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷഃസന്ധ്യതന്‍ നാളമേ നിന്റെ മുന്നില്‍
വഴിപ്പൂവു ഞാനോമനേ...

Friday, June 21, 2013

സംഗീതദിനാശംസകൾ

എനിക്ക് സംഗീതം ഒരുപാട് നല്ല സുഹൃത്തുക്കളെ തന്നു .... സംഗീതത്തെ പോലെ തന്നെ അവരും എന്റെ എല്ലാം ആണ്... സന്തോഷം ആണ്... ആശ്വാസം ആണ്.... സംഗീതം പോലെ ഞാൻ അവരെയും സ്നേഹിക്കുന്നു...

സംഗീതദിനാശംസകൾ ....

ഇന്ന് ലോക സംഗീത ദിനം ....

മനുഷ്യനും സംഗീതവും തമ്മിലുള്ള ബന്ധം ഒരു പക്ഷെ പറഞ്ഞറിയിക്കാന്‍ കഴിവില്ലാത്തവണ്ണം ഉറപ്പുള്ളതാണ്....സംഗീതത്തിനു ഇക്കാണുന്ന രീതിയില്‍
ഉള്ള ചിട്ടവട്ടങ്ങള്‍ വരുന്നതിനു മുമ്പേ തന്നെ മനുഷ്യന്‍ അത് ആസ്വദിച്ചിരുന്നു......പ്രകൃതി
യുടെ സംഗീതം.!!!!!!! ...സംഗീതം
നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും
ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്.....ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന
അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു പാട്ട്
കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു....നമ്മെ
അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍
കാണിക്കുന്നു...ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ....മാനസിക ഭാരം
കുറയ്ക്കുന്നു.....എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ്
അനുഭവപ്പെടുക.....അത് ഒരു പക്ഷെ നമ്മെ
അസ്വസ്തമാക്കിയേക്കാം....നൊമ്പരപ്പെടുത്തിയേക്കാം.....വേണ്ടപ്പെട്ടവരെയെല്ലാം
ഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം.....ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ
ഹൃദയത്തില്‍ തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്?

വിവിധ രാഗങ്ങളുടെ ഭാവങ്ങള്‍ ആണ് വിവിധ തരം വികാരങ്ങള്‍ നമ്മില്‍
സൃഷ്ടിക്കുന്നത്...ഇതിനെ കുറിച്ച് പുരാതന സംഗീത ഗ്രന്ഥമായ ‘’സ്വര ശാസ്ത്ര
‘’ത്തില്‍ പറയുന്നുണ്ട് .....അത് പ്രകാരം നമ്മുടെ സംഗീത പദ്ധതിയില്‍
ഉള്ള 72 മേളകര്‍ത്താരാഗങ്ങളും നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട 72
ഞരമ്പുകളെ നിയന്ത്രിക്കുന്നു.....ഒരാള്‍ സ്വര ശുദ്ധിയോടെ ഒരു രാഗം
ലക്ഷണങ്ങളോടെ പാടുമ്പോള്‍ അയാള്‍ക്ക്‌ ആ പ്രത്യേക ഞരമ്പിന്റെ പൂര്‍ണ്ണ
നിയന്ത്രണം കൈ വരുന്നു എന്ന് വിശ്വസിക്കുന്നു.. ഇതനുസരിച്ച്
ചികിത്സകളില്‍ പോലും സംഗീതം ഒരു അനുബന്ധ ഉപാധിയായി പുരാതന കാലം മുതല്‍ക്കേ
ഉപയോഗിച്ചിരുന്നു...ഇപ്പോള്‍ ഈ ആധുനിക കാലത്തും അതിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്തി വരുന്നു......അത്രയ്ക്കുണ്ട് സംഗീതത്തിന്റെ ശക്തി ...

ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം....

സംഗീതത്തിലെ ഏഴു സ്വരങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് പറയുന്ന വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം തന്നെയാകട്ടെ ഈ സംഗീത ദിനത്തിൽ ... സിനിമയിൽ രണ്ടു പേർ തമ്മിലുള്ള മത്സര ഗാനം ആണെങ്കിലും അതിലൂടെ വിജയിച്ചതും സംഗീതമാണ്...ഇതുപോലൊരു ഗാനം മലയാളത്തിൽ ഇറങ്ങിയിട്ടില്ല...മലയാളത്തിലെന്നല്ല മറ്റെവിടെയും സംഭവിച്ചിട്ടുണ്ടാവില്ല എന്നാണ് തോന്നുന്നത്...

ഷഡ്ജം മുതൽ നിഷാദം വരെയുള്ള ഏഴു സ്വരങ്ങളേയും അവയുടെ പ്രത്യേകതകളെയും അവ പ്രതിനിധാനം ചെയ്യുന്ന പക്ഷിമൃഗാദികളെയും കുറിച്ച് പറയുന്നുണ്ട് ഈ ഗാനത്തിൽ... ഹിന്ദോളം , തോഡി , മോഹനം , ഷണ്മുഖപ്രിയ തുടങ്ങി രേവതി രാഗത്തിൽ അവസാനിക്കുന്ന ഈ ഗാനത്തിന് എന്നും മാന്ത്രിക സംഗീതം സാധ്യമാക്കുന്ന രവീന്ദ്രൻ മാസ്റ്റർ പത്തോളം രാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്... കൈതപ്രം തിരുമേനിയുടെ വരികൾ !!

ഭൂമിയിലെ ഗന്ധർവനായ യേശുദാസ് ഈ ഗാനത്തിന് കൊടുത്ത ഭാവങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്... ആലാപിൽ തുടങ്ങി താനവും സ്വരവും പാടി അവസാനിപ്പിക്കുന്നത് വരെയുള്ള വിവിധ ഭാവങ്ങൾ... ഇതുപോലൊരു ഗാനത്തിന് കയ്യൊപ്പ് ചാർത്തിയ രവീന്ദ്രൻ മാസ്റ്ററും സംഗീത സംവിധായകൻ ശരത്തിനൊപ്പം ഈ ഗാനത്തിൽ പാടാൻ ചേർന്നു എന്നുള്ളത് സന്തോഷം ഉള്ള കാര്യമാണ്... വളരെ മനോഹരമായ വിഷ്വൽ ഉള്ള ഗാനം ആണിത് ... മോഹൻലാൽ എന്ന നടൻ ഒരു സംഗീതജ്ഞനെ പോലെ ഗാനം കൈകാര്യം ചെയ്യുന്നു ... ചിത്രത്തിൽ കൈതപ്രം തിരുമേനിയുടെ കഥാപാത്രത്തിന് വേണ്ടിയാണ് മാസ്റ്റർ പാടുന്നത് ..നെടുമുടി വേണുവിന് വേണ്ടി ശരത്തും...

ഈ ലോകസംഗീത ദിനത്തിൽ സംഗീതത്തിനെ കുറിച്ച് പറയുന്ന , സംഗീതത്തിനെ പ്രാർഥിക്കുന്ന , മനസ്സുകളിലേക്ക് സംഗീതം അലയടിക്കുന്ന ഈ രവീന്ദ്ര സംഗീതം തന്നെയാകട്ടെ

ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം

ഷഡ്ജം ( സ ) ( മയിൽ )

മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം

രിഷഭം ( രി ) ( കാള )

ഋഷഭ സ്വരങ്ങളായ് പൌരുഷമേകും
ശിവവാഹനമേ നന്തി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്തി


ഗാന്ധാരം ( ഗ ) ( ആട് )

സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരക സ്വരം
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം

മധ്യമം ( മ ) ( ക്രൗഞ്ച പക്ഷി )

ക്രൗഞ്ചം ശ്രുതിയിലുണർത്തും
നിസ്വനം മധ്യമം
മാധവം ശ്രുതിയിൽ ഇണങ്ങും
കാരുണ്യം മധ്യമം

പഞ്ചമം ( പ ) ( കുയിൽ )

പഞ്ചമം വസന്തകോകിലസ്വനം
സ്വനം കോകിലസ്വനം വസന്തകോകിലസ്വനം

ധൈവതം ( ധ ) ( കുതിര )

മേഘരാഗങ്ങളെ തൊട്ടുണരുന്നതാ
മണ്ടൂകമന്ത്രം ധൈവതം
ആശ്വരവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം

നിഷാദം ( നി ) ( ആന )

ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നി നി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
എകമായ് ഒഴുകും ഗംഗാപ്രവാഹം

അനുദാത്തമുദാത്തസ്വരിതപ്രചയം
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം

ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം

Monday, June 17, 2013

താരകേ .... മിഴിയിതളിൽ കണ്ണീരുമായീ

താരകേ... മിഴിയിതളിൽ കണ്ണീരുമായീ...

ചൂള എന്ന സിനിമയിലെ ഗാനം.

മലയാള ചലച്ചിത്ര സംഗീതരംഗത്തിൽ ഒരു യുഗത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് കടന്നു വന്ന ഇടിമിന്നലാണ് ഈ ഗാനം... രവീന്ദ്രൻ എന്ന സംഗീത സംവിധായകന്റെ പിറവി... ഈ ചൂളയിൽ നിന്നും ആളിപ്പടർന്ന സംഗീതാഗ്നി പിന്നീട് അതിവേഗം സംഗീത പ്രേമികളുടെ മനസ്സിനെ തീ പിടിപ്പിച്ചു...

ചൂളക്ക് പിന്നിൽ ഒരു കഥയുണ്ട്... രവികുമാർ എന്ന നടന് രവീന്ദ്രൻ മാസ്റ്റർ ശബ്ദം നൽകിയിരുന്ന കാലം. രവികുമാറിന് അവസരങ്ങൾ കുറയുകയും ഗായകൻ എന്ന നിലക്ക് ആരും വിളിക്കാതെയും ആയപ്പോൾ ജീവിക്കാൻ നിവർത്തിയില്ലാതെ എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലാതെ നിൽക്കുമ്പോൾ മാസ്റ്റർ ഒരു ദിവസം ദാസേട്ടനോട് പറഞ്ഞു... '' ദാസേട്ടാ ... ഞാൻ രണ്ടു കാറുകൾ വാങ്ങി ടാക്സി ആക്കി ഓടിക്കാൻ പോവുകയാണ്. സംഗീതമല്ലാതെ വേറൊന്നും അറിയുകയുമില്ലല്ലോ ''... നിനക്ക് സംഗീത സംവിധാനം ചെയ്തു കൂടെ എന്ന ദാസേട്ടന്റെ ചോദ്യത്തിന് കിട്ടിയാൽ ചെയ്യാം എന്നായിരുന്നു മാസ്റ്ററുടെ മറുപടി...

ഒരു ദിവസം മാസ്റ്ററുടെ വീട്ടിൽ ദാസേട്ടൻ വന്ന് വേഗം പോയി സംവിധായകൻ ശശികുമാർ സാറിനെ കാണാൻ പറഞ്ഞു... ടാക്സിക്ക് കാശും കൊടുത്തു... അന്നത്തെ ഹിറ്റ്‌ മേക്കറായിരുന്ന ശശികുമാർ സാറിന്റെ സിനിമയിൽ പുതിയ സംഗീത സംവിധായകർക്ക് അവസരം കിട്ടുക എളുപ്പല്ലായിരുന്നു... ദാസേട്ടന്റെ ശക്തമായ ശുപാർശയിൽ മാത്രമാണ് ഈ അവസരം ലഭിച്ചത്... പാട്ടുകൾ റെക്കോഡ് ചെയ്തതിനു ശേഷം കേട്ടിട്ട് ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാശ് ഞാൻ തരാം എന്ന ദാസേട്ടന്റെ ഉറപ്പിൽ ആ സിനിമയുടെ നിർമ്മാതാക്കളായ ഒമ്പത് പേരും പിന്നെ സംവിധായകനും ഒടുവിൽ സമ്മതിച്ചു...മാസ്റ്ററുടെ ചില ഈണങ്ങൾ നേരത്തെ കേട്ടിരുന്നതിനാൽ ദാസേട്ടന് മാസ്റ്ററിൽ വിശ്വാസം ഉണ്ടായിരുന്നു...

വർക്ക് തുടങ്ങിയപ്പോൾ വീണ്ടും തടസ്സം... അന്ന് ഗാനരചയിതാവായിരുന്ന സത്യൻ അന്തിക്കാട്, ട്യൂണ്‍ ഇട്ടതിനു ശേഷം വരികൾ താൻ എഴുതില്ലെന്ന് വാശി പിടിച്ചു ഇറങ്ങി പോകാനൊരുങ്ങി... എങ്ങനെ വേണമെങ്കിലും പാട്ട് ചെയ്യാം , പക്ഷേ ഞാൻ ഇട്ട ട്യൂണ്‍ ഒന്ന് കേൾക്കാൻ മാസ്റ്റർ സത്യൻ അന്തിക്കാടിനോട് അഭ്യർഥിച്ചു... മനസ്സില്ലാ മനസ്സോടെ അതിന് തയ്യാറായ സത്യന് ആ ഈണങ്ങളിൽ എന്തോ പുതുമ തോന്നി...ഇതിന് വരികൾ എഴുതപ്പെടേണ്ടതാണല്ലോ എന്ന് അദ്ദേഹത്തിന് തോന്നി... ഉടൻ തന്നെ അതിന് വരികൾ എഴുതാൻ ഇരുന്നു.... താരകേ അന്ന് ജനിക്കുകയായിരുന്നു...മലയാളത്തിന് രവീന്ദ്രൻ എന്ന താരകം ജനിക്കുകയായിരുന്നു ....

ദാസേട്ടന്റെ ശബ്ദം അന്ന് വരെ ഉപയോഗിക്കാത്ത രീതിയിൽ മാസ്റ്റർ ഈ ഗാനത്തിലൂടെ പരീക്ഷിച്ചു... യേശുദാസ് എന്ന ഗായകന്റെ മറ്റൊരു റെയ്ഞ്ച് അന്ന് എല്ലാവരും അറിയുകയായിരുന്നു... ഒരു പുതിയ സംഗീത സംവിധായകന്റെ കീഴിൽ മറ്റൊരു റെയ്ഞ്ചിൽ ദാസേട്ടൻ പാടി എന്നറിഞ്ഞു അത് കേൾക്കാൻ സാക്ഷാൽ ഇളയരാജ അന്ന് സ്വന്തം കാറിൽ സ്റ്റുഡിയോവിൽ എത്തിയിരുന്നുവത്രേ.... !!

അത് വരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന മാസ്റ്ററുടെ ജാതകം മാത്രമല്ല, പേരും ദാസേട്ടൻ മാറ്റിയെഴുതി... ''രവി കുളത്തിലും പുഴയിലും ഒന്നും അസ്തമിക്കേണ്ടവനല്ല , പ്രകാശിക്കേണ്ടവനാണ്... അത് കൊണ്ട് അച്ഛനും അമ്മയും ഇട്ട രവീന്ദ്രൻ എന്ന പേര് മതി ഇനി നിനക്ക് ....''

അന്ന് മുതൽ കുളത്തൂപ്പുഴ രവി രവീന്ദ്രനായി ..... അവിടന്നങ്ങോട്ട് എണ്ണമറ്റ ഗാനങ്ങളിലൂടെ സംഗീത മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി...യേശുദാസ് രവീന്ദ്രൻ കൂട്ടുകെട്ട് മലയാളികളുടെ മനസ്സിൽ ഒരിക്കലും മാറാത്ത സംഗീതവസന്തം തീർത്തു... എഴുപതുകളുടെ അവസാനത്തോടെ സംഗീതരംഗത്ത് പുതിയ അലകൾ സൃഷ്ടിച്ച ചൂള എന്ന ചിത്രത്തിലെ താരകേ ഈ ഗാനം കേൾക്കൂ...

താരകേ .... മിഴിയിതളിൽ കണ്ണീരുമായീ
താഴേ ... തിരയുവതാരേ നീ
ഏതോ കിനാവിന്റെ ഏകാന്ത തീരത്തിൽ
പൊലിഞ്ഞുവോ നിൻ പുഞ്ചിരി

അജ്ഞാതമേതോ രാഗം
നിൻ നെഞ്ചിലുണരാറുണ്ടോ
മോഹങ്ങളിന്നും നിന്നെ പുൽകുമോ
മനസ്സിന്റെ മായാവാതിൽ
തുറന്നീടും നൊമ്പരത്താൽ
നീ രാഗപൂജ ചെയ്യുമോ

നോവുന്ന സ്വപ്‌നങ്ങൾ തൻ
ചിതയിൽ നീ എരിയാറുണ്ടോ
കണ്ണീരിലൂടെ ചിരി തൂകുമോ
തമസ്സിന്റെ മേടക്കുള്ളിൽ
വിതുമ്പുന്നൊർമ്മ പോലെ
എന്നും തപം ചെയ്യുമോ